നാനിയുടെ 120 കോടി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി

Published : May 29, 2025, 09:07 AM IST
നാനിയുടെ 120 കോടി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി

Synopsis

നാനിയുടെ ഹിറ്റ് 2 ഒടിടിയില്‍.

നാനി നായകനായി വന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ വാരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 120 കോടി രൂപയാണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ  ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ഹിറ്റ് 3 മെയ്‍ 29ന് ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ എത്തിയിരിക്കുകയാണ്.

ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച ചിത്രം  കേരളത്തിലും മികച്ച  പ്രതികരണവും കളക്ഷനുമാണ് നേടിയത്. നൂറു കോടി ക്ലബ്ബിൽ  ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3,  ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ്  പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കുതിച്ചത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.

ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്‍ത ചിത്രം,  തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ -  കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി എന്നിവരും ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുവർണ്ണ ചകോരം നേടി 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്'; പ്രേക്ഷകപ്രീതി 'തന്തപ്പേരി'ന്
കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു