വയനാട് ദുരന്തം : ഐ.ഡി.എസ്‌.എഫ്.എഫ്.കെയുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി

Published : Jul 30, 2024, 09:21 PM IST
വയനാട് ദുരന്തം : ഐ.ഡി.എസ്‌.എഫ്.എഫ്.കെയുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി

Synopsis

വയനാട് ഉരുൾപൊട്ടലിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 125 ആയി.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായാണ് ചടങ്ങുകൾ ഒഴിവാക്കിയത്. 

ഇന്ന് നടക്കാനിരുന്ന സെമിനാർ, മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, ഇൻ കോൺവർസേഷൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂൾ പ്രകാരമുള്ള പ്രദർശനങ്ങൾ മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കൾക്ക് കൈമാറും.

ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആറ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും. 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മൂന്നു തിയേറ്ററുകളിലും പ്രദർശനമാരംഭിക്കും.

അതേസമയം, വയനാട് ഉരുൾപൊട്ടലിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 125 ആയി. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്.  മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്.

ദുഃഖത്തില്‍ പങ്കുചേരുന്നു, സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ: വയനാട് ദുരന്തത്തില്‍ ഉണ്ണി മുകുന്ദന്

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. ഇതിനിടെ കർണാടകയിലെ, പ്രത്യേകിച്ച് ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളോട് കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് കർണാടക സർക്കാർ രം​ഗത്ത് എത്തിയട്ടുണ്ട്. സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി കേരളത്തിന്‌ സഹായം എത്തിച്ച് നൽകാനും ആഹ്വാനമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ