അഡ്വാന്‍സ് വാങ്ങി പറ്റിച്ചു; ധനുഷിനെതിരെ നിർമാതാവ്, നടപടിയെടുക്കാൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ

Published : Jul 30, 2024, 07:35 PM ISTUpdated : Jul 30, 2024, 07:36 PM IST
അഡ്വാന്‍സ് വാങ്ങി പറ്റിച്ചു; ധനുഷിനെതിരെ നിർമാതാവ്, നടപടിയെടുക്കാൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ

Synopsis

രായൻ എന്ന സിനിമയാണ് ധനുഷിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ചെന്നൈ: നടനും സംവിധായകനുമായ ധനുഷിനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ. തെനാന്തൽ ഫിലിംസിന്റെ നിർമാതാക്കളുടെ പരാതിയിൽ ആണ് ധനുഷിനെതിരെ കൗൺസിൽ നടപടിക്ക് ഒരുങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾക്ക് ഒപ്പം സിനിമ ചെയ്യാമെന്ന് ഏറ്റ ധനുഷ്, അഡ്വാൻസ് വാങ്ങി പറ്റിച്ചുവെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ സിനിമയിലേക്കായി ധനുഷിനെ സമീപിക്കുന്നതിന് മുൻപ് പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് സംഘടന നിർദേശം നൽകി എന്നാണ്  റിപ്പോർട്ട്. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോ​ഗത്തിൽ തമിഴ് സിനിമയിലെ പ്രതിസന്ധികളെ കുറിച്ച് ചർച്ച നടന്നിരുന്നു. ഇതിൽ ചിത്രീകരണം മുടങ്ങി നിൽക്കുന്ന സിനിമകളെ കുറിച്ചും സംസാരം നടന്നു. ഇതിനിടയിലാണ് ധനുഷിന്റെ വിഷയം വന്നതെന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം, രായൻ എന്ന സിനിമയാണ് ധനുഷിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചത്. ജൂലൈ 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. 

‘ഒടുവിലത് സംഭവിച്ചു’; എ ആർ റഹ്മാനെ കണ്ട സന്തോഷത്തിൽ അമൃത സുരേഷ്

രായന് ഛായാഗ്രാഹണം ചെയ്തത് ഓം പ്രകാശാണ്. സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കു. സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തിയത്. സണ്‍ നെക്സ്റ്റാണ് ധനുഷിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്