18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയ്ക്ക് നാളെ തുടക്കം

Published : Sep 24, 2026, 07:52 PM IST
18th idsffk begins tomorrow at thiruvananthapuram

Synopsis

മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്ന മേളയിൽ 'എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ' ആണ് ഉദ്ഘാടന ചിത്രം

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം 6 മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അഞ്ജന എം. സ്വാഗതം ആശംസിക്കും.

മേയർ അഡ്വ. വി. വി. രാജേഷ് ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം നിർവ്വഹിക്കും. തിരക്കഥാകൃത്തും നടിയും ഫിക്ഷൻ ജൂറി അംഗവുമായ മൃൺമയി ലഗൂ ഫെസ്റ്റിവല്‍ ബുക്ക്‌ ഏറ്റുവാങ്ങും. മേളയുടെ ഡെയ്‌ലി ബുള്ളറ്റിൻ, നോൺ ഫിക്ഷൻ ജൂറി ചെയർപേഴ്സൺ രുചിര്‍ ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെയ്ക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ഫെലോഷിപ്പ് പുസ്തകങ്ങൾ സാംസ്കാരിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അഞ്ജന എം, ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രന് നൽകി പ്രകാശനം നിർവ്വഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇൻ ചാർജ്ജ് സജിത് സി. സി നന്ദി രേഖപ്പെടുത്തും.

ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ പ്രദർശിപ്പിക്കും. സെപ്റ്റംബർ 25 മുതൽ 30 വരെ കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

19 മില്യൺ കാഴ്ചക്കാരുമായി 'രണബാലി'യിലെ ആദ്യ ഗാനം
കീർത്തി സുരേഷ്- കാർത്തിക് സുബ്ബരാജ് ചിത്രം 'ദൊറോത്തി' സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു