കീർത്തി സുരേഷ്- കാർത്തിക് സുബ്ബരാജ് ചിത്രം 'ദൊറോത്തി' സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

Published : Sep 24, 2026, 05:16 PM IST
Dorothy- Karthik Subbaraj-Keerthy Suresh

Synopsis

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ആക്ഷൻ റിവഞ്ച് ചിത്രമാണ് ദൊറോത്തി. സെപ്റ്റംബർ 25 ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ഈ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

കീർത്തി സുരേഷിനെ നായികയാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന 'ദൊറോത്തി' റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

ആക്ഷൻ-റിവഞ്ച് എന്റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്.

കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

റിവോൾവർ റീത്തഎന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്ത നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി.

കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെട്രോയ്ക്ക് മുൻപ് പുറത്തിറങ്ങിയ ജിഗർത്താണ്ട ഡബിൾ എക്സ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. രാഘവ ലോറൻസ്, എസ്.ജെ സൂര്യ, നിമിഷ സജയൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽകൂട്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആർ ശരത്തിന് ആദരവായി ഹ്രസ്വചിത്ര മേളയിൽ അഞ്ച് ചിത്രങ്ങൾ
‘ആരം’ നാളെ മുതൽ തിയേറ്ററുകളിൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു