അഡ്വാന്‍സ് ബുക്കിം​ഗില്‍ തരം​ഗമായി 'കിം​ഗ് ഓഫ് കൊത്ത'; ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ!

Published : Aug 19, 2023, 04:53 PM ISTUpdated : Aug 19, 2023, 07:18 PM IST
അഡ്വാന്‍സ് ബുക്കിം​ഗില്‍ തരം​ഗമായി 'കിം​ഗ് ഓഫ് കൊത്ത'; ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ!

Synopsis

ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം

മലയാളത്തിലെ ഇത്തവണത്തെ ഓണം റിലീസുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്തുകയാണ്. ഓ​ഗസ്റ്റ് 24, വ്യാഴാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് റിസര്‍വേഷന് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യദിനത്തിലെ മിക്ക ഷോകളും ഇതിനകം ഫുള്‍ ആയിക്കഴിഞ്ഞു. റിലീസിന് ഇനിയും നാല് ദിവസങ്ങള്‍ ശേഷിക്കെ ഇതിനകം വിറ്റുപോയിരിക്കുന്നത് 20 ലക്ഷം ടിക്കറ്റുകളാണെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു. ആഗോള തലത്തിലെ കണക്കാണ് ഇത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ് ആണ് കിംഗ് ഓഫ് കൊത്ത.

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണിത്. ദുൽഖര്‍ നായകനാവുന്ന ചിത്രത്തില്‍ ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എന്റർടെയ്‍നര്‍ ആയിരിക്കും ചിത്രമെന്നാണ് പ്രേക്ഷകര്‍ക്കിടയിലെ പ്രതീക്ഷ. ദുൽഖറിന്റെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.

സർപ്പട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം നിമിഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. ഭാഷാതീതമായി പ്രേക്ഷകശ്രദ്ധ നേടിയ കണ്ണും കണ്ണും കൊള്ളൈയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനായെത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : 'ഭോലാ ശങ്കറി'ന്‍റെ പരാജയം; ചെക്ക് മാറാതെ ചിരഞ്ജീവി? വേണ്ടെന്ന് വച്ചത് വന്‍ തുകയെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ