'3 ഇഡിയറ്റ്സ്' ഒരിക്കല്‍ക്കൂടി തിയറ്ററില്‍ കാണണോ? ഒന്നല്ല 10 ജനപ്രിയ ഹിന്ദി ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു

Published : Oct 11, 2023, 10:21 PM ISTUpdated : Oct 12, 2023, 12:41 PM IST
'3 ഇഡിയറ്റ്സ്' ഒരിക്കല്‍ക്കൂടി തിയറ്ററില്‍ കാണണോ? ഒന്നല്ല 10 ജനപ്രിയ ഹിന്ദി ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു

Synopsis

ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള ഒരാഴ്ച 

റീ റിലീസ് എന്നത് ഇന്ന് സാധാരണമാണ്. പണ്ട് ഫിലിമില്‍ എത്തിയ കള്‍ട്ട് സിനിമകളുടെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പുകള്‍ മുതല്‍ താരാരാധകര്‍ നടത്തുന്ന സ്പെഷല്‍ ഷോകള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഹിന്ദിയില്‍ നിന്ന് അപൂര്‍വ്വമായൊരു റീ റിലീസിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നല്ല, പത്ത് ജനപ്രിയ ചിത്രങ്ങളാണ് അതിന്‍റെ ഭാഗമായി വീണ്ടും തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ ചലച്ചിത്ര ജീവിതം 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഈ റീ റിലീസ്. അദ്ദേഹത്തിന് പങ്കാളിത്തമുള്ള പത്ത് ചിത്രങ്ങളാണ് ഇതിന്‍റെ ഭാഗമായി വീണ്ടും തിയറ്ററുകളില്‍ എത്തുക. ഫിലിം ഹെറിറ്റേഡ് ഫൌണ്ടേഷനും പിവിആര്‍ ഐനോക്സും സംയുക്തമായാണ് മുന്‍കാല ചിത്രങ്ങളുടെ പുന:പ്രദര്‍ശനം നടത്തുക.

വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഖാമോഷ്, 1942 എ ലവ് സ്റ്റോറി, പരീന്ദ, മിഷന്‍ കശ്മീര്‍, എകലവ്യ ദി റോയല്‍ ഗാര്‍ഡ്, രചനയും സംവിധാനവും നിര്‍വ്വഹിച്ച സസായേ മൌത്ത്, രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച മുന്നാ ഭായ് എംബിബിഎസ്, രചനയും നിര്‍മ്മാണവും എഡിറ്റിംഗും (സൂപ്പര്‍വൈസിംഗ് എഡിറ്റര്‍) നിര്‍വ്വഹിച്ച പരിണീത, രചനയും (സ്ക്രീന്‍പ്ലേ അസോസിയേറ്റ്) നിര്‍മ്മാണവും ഗാനരചനയും നിര്‍വ്വഹിച്ച ലഗേ രഹോ മുന്നാഭായ്, നിര്‍മ്മാണവും രചനയും (സ്ക്രീന്‍പ്ലേ അസോസിയേറ്റ്) നിര്‍വ്വഹിച്ച 3 ഇഡിയറ്റ്സ് എന്നീ ചിത്രങ്ങളാണ് പുന:പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള ഒരാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാണാം. 

ALSO READ : '2.0' യ്ക്ക് ശേഷമുള്ള ഷങ്കര്‍ ചിത്രം, ഷൂട്ടിംഗ് തീരുംമുന്‍പ് ഒടിടി റൈറ്റ്സില്‍ കണ്ണഞ്ചും തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍