'2.0' യ്ക്ക് ശേഷമുള്ള ഷങ്കര്‍ ചിത്രം, ഷൂട്ടിംഗ് തീരുംമുന്‍പ് ഒടിടി റൈറ്റ്സില്‍ കണ്ണഞ്ചും തുക

Published : Oct 11, 2023, 09:00 PM IST
'2.0' യ്ക്ക് ശേഷമുള്ള ഷങ്കര്‍ ചിത്രം, ഷൂട്ടിംഗ് തീരുംമുന്‍പ് ഒടിടി റൈറ്റ്സില്‍ കണ്ണഞ്ചും തുക

Synopsis

ഗെയിം ചേഞ്ചറിന്‍റെ പുതിയ ഷെഡ്യൂള്‍ രണ്ട് സ്ഥലങ്ങളിലായാണ് ആരംഭിച്ചിരിക്കുന്നത്

തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന പ്രയോഗം ചര്‍ച്ചയാവുന്നതിനും എത്രയോ മുന്‍പ് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് അത് നല്‍കിയ ആളാണ് സംവിധായകന്‍ ഷങ്കര്‍. അവസാന ചിത്രമുള്‍പ്പെടെ നിരവധി ബമ്പര്‍ ഹിറ്റുകള്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒരു ചിത്രം പുറത്തെത്തിയിട്ട് അഞ്ച് വര്‍ഷമാവുന്നു. രജനികാന്ത് നായകനായ 2.0 ആണ് അവസാന ചിത്രം. എന്നാല്‍ രണ്ട് ഭാഷകളിലായി ഷങ്കറിന്‍റെ രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാണം ഒരേസമയം പുരോഗമിക്കുകയാണ്. കമല്‍ ഹാസന്‍ നായകനാവുന്ന തമിഴ് ചിത്രം ഇന്ത്യന്‍ 2 ഉും രാം ചരണ്‍ നായകനാവുന്ന തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറുമാണ് അവ. 

ഇതില്‍ ഇരുചിത്രങ്ങളുടെയും അപ്ഡേറ്റുകള്‍ സ്ഥിരമായി പ്രേക്ഷകരിലേക്ക് എത്താറുണ്ട്. സൂപ്പര്‍ഹിറ്റ് സംവിധായകനും സൂപ്പര്‍താരങ്ങളും ഒരുമിക്കുന്ന ചിത്രങ്ങള്‍ ആയതിനാല്‍ പ്രേക്ഷകര്‍ വലിയ ആവേശത്തോടെ അവ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഗെയിം ചേഞ്ചറിന്‍റെ പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ നേടിയ തുക സംബന്ധിച്ചുള്ളതാണ് അത്. ഇനിയും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലാത്ത ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത് സീ 5 ആണെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വന്‍ തുകയുമാണ് സീ 5 ഇതിനായി മുടക്കിയിരിക്കുന്നത്. 250 കോടിയാണ് ഇതെന്നാണ് ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എല്ലാ ഭാഷാപതിപ്പുകളും ചേര്‍ത്താണ് ഇത്. 

ഗെയിം ചേഞ്ചറിന്‍റെ പുതിയ ഷെഡ്യൂള്‍ രണ്ട് സ്ഥലങ്ങളിലായാണ് ആരംഭിച്ചിരിക്കുന്നത്. തെലങ്കാനയിലെ ഗച്ചിബൌളിയിലും വികരാബാദിലുമായാണ് അവ. രാം ചരണ്‍ ഈ രണ്ട് ലൊക്കേഷനുകളിലും ദിവസേന എത്തുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇന്ത്യന്‍ 2 ന്‍റെ ഡബ്ബിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിലും ഷങ്കറിന്‍റെ സജീവ പങ്കാളിത്തമുണ്ട്. കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, സമുദ്രക്കനി, നാസര്‍ തുടങ്ങിയവരാണ് ഗെയിം ചേഞ്ചറില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 'അന്ന് മലയാളത്തിലെ ഏറ്റവും വലിയ ഓപണിംഗ്'; 'ഗ്യാങ്സ്റ്റര്‍' ആദ്യദിനം നേടിയത് എത്രയെന്ന് നിര്‍മ്മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍