
തിരുവനന്തപുരം : പ്രേംനസീർ സ്മൃതി 2023 - നോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി - ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്.
മികച്ച ചിത്രം - അപ്പൻ, മികച്ച സംവിധായകൻ - തരുൺ മൂർത്തി (ചിത്രം - സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം - അപ്പൻ), മികച്ച നടി - ഗ്രേസ് ആന്റണി (ചിത്രങ്ങൾ - അപ്പൻ , റോഷാക്ക്), മികച്ച സഹ നടി - ശ്രീലക്ഷ്മി (ചിത്രം - കൊത്ത് ), മികച്ച സഹനടൻ - കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് - ഷാരിസ് മുഹമ്മദ് (ചിത്രം - ജനഗണമന), മികച്ച ഛായാഗ്രാഹകൻ - അനീഷ് ലാൽ ആർ എസ് (ചിത്രം - രണ്ട് ), മികച്ച ഗായകൻ - പന്തളം ബാലൻ (ചിത്രം - പത്തൊൻപതാം നൂറ്റാണ്ട് , ഗാനം - പറവ പാറണ കണ്ടാരേ .....), മികച്ച ഗായിക - ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം - മന്ദാരപ്പൂവ്വേ ......), മികച്ച ഗാനരചയിതാവ് - അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം - അകലേയ്ക്കു പോകയോ......), മികച്ച സംഗീത സംവിധായകൻ - അർജുൻ രാജ്കുമാർ (ചിത്രം - ശുഭദിനം, ഗാനം - പതിയേ നൊമ്പരം കടലേറിയോ ......), മികച്ച പി ആർ ഓ - അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം - സംവിധാനം -ബിജിത് ബാല (ചിത്രം - പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്‌നേച്ചർ ), അഭിനയം - ദേവി വർമ്മ (ചിത്രം - സൗദി വെള്ളക്ക), സംഗീതം - നിഖിൽ പ്രഭ .
പ്രേംനസീറിന്റെ 34-മത് ചരമവാർഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ , പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്
കെ എസ് ചിത്രയുടെ മനോഹരമായ ശബ്‍ദത്തില്‍ 'വരിസി'ലെ പുതിയ ഗാനം പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ