'അക്കാര്യത്തെ പറ്റി പറഞ്ഞാൽ ഞാൻ വിഡ്ഢിയാകും'; 'പഠാൻ' വിവാദത്തിൽ പൂനം പാണ്ഡെ

Published : Dec 23, 2022, 09:58 AM ISTUpdated : Dec 23, 2022, 10:05 AM IST
'അക്കാര്യത്തെ പറ്റി പറഞ്ഞാൽ ഞാൻ വിഡ്ഢിയാകും'; 'പഠാൻ' വിവാദത്തിൽ പൂനം പാണ്ഡെ

Synopsis

പഠാനിലെ ബിക്കിനി വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാകുമെന്നായിരുന്നു പൂനത്തിന്റെ മറുപടി. 

നാല് വർ‌ഷത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. പഠാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തുമ്പോൾ, ആരാധകരിലും ആവേശം ഏറെ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തിന് പറയുന്നു ​ചിത്രത്തിലെ ​ഗാനരം​ഗത്തിൽ ദീപിക ധരിച്ച ബിക്കിനി വരെ വിവാദങ്ങളിൽ ഇടംപിടിച്ചു. വൻ മേക്കോവറിലാണ് ഷാരൂഖ് ഖാന്റെ മടങ്ങിവരവ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടി പൂനം പാണ്ഡെ.

പഠാനിലെ ബിക്കിനി വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാകുമെന്നായിരുന്നു പൂനത്തിന്റെ മറുപടി. ' അക്കാര്യത്തെ പറ്റി പറഞ്ഞാൽ ഞാൻ വിഡ്ഢിയാകും. കാരണം വളരെ മനോഹരമായ ഗാനമാണ് ബെഷ്റം രം​ഗ്, അടിപൊളി ലുക്കിലാണ് ദീപിക. ഗംഭീരമായ ഗാനരംഗങ്ങളില്‍ എന്റെ പ്രിയപ്പെട്ട എസ്ആര്‍കെ വളരെ ഹോട്ട് ലുക്കിലാണ് എത്തിയത്. ആര്‍ക്കാണ് ഇത്രയ്ക്ക് ഹോട്ടാകാന്‍ കഴിയുക? ഇത് തീര്‍ച്ചയായും കുറ്റകരമാണ്. ഇങ്ങനെ ചെയ്യരുത് സര്‍', എന്ന് പൂനം പാണ്ഡെ പറഞ്ഞു. 

തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും പഠാൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ഏതാനും നാളുകൾക്ക് മുൻപ് ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തിരുന്നു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്നും ചിത്രം തിയറ്ററിൽ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉയർത്തുകയും ചെയ്തു.

അതേസമയം, പഠാനിലെ പുതിയ ​ഗാനവും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 'ഝൂമേ ജോ പഠാന്‍' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഠാൻ'. 2023 ജനുവരി 25ന് പഠാൻ തിയറ്ററിൽ എത്തും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

'എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ': വിവാഹ വാര്‍ഷികത്തില്‍ ദുല്‍ഖര്‍

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ