ദേശീയ ചലച്ചിത്ര പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി; ഏറ്റുവാങ്ങി അഭിനേതാക്കൾ, മലയാളത്തിന് 5 അവാർഡുകൾ

Published : Sep 23, 2025, 05:23 PM IST
71st national film Award

Synopsis

രാഷ്ട്രപതി ദ്രൗപദി മുർമു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ദില്ലിയിൽ വിതരണം ചെയ്തു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു. വിജയരാഘവൻ (പൂക്കാലം) മികച്ച സഹനടനും ഉർവശി (ഉള്ളൊഴുക്ക്) സഹനടിയുമായി. 'ഉള്ളൊഴുക്ക്' മികച്ച മലയാള ചിത്രമായി.

ദില്ലി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി.

സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും നേടി. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12ത്ത് ഫെയിലിലൂടെ സംവിധായകൻ വിധു വിനോദ് ചോപ്ര ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാന്‍ (ജവാന്‍) വിക്രാന്ത് മാസി (12ത്ത് ഫെയില്‍) എന്നിവരും ഏറ്റുവാങ്ങി. മികച്ച നടിക്കുന്ന അവാർഡ് റാണി മുഖർജിക്കും സമ്മാനിച്ചു. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി സമ്മാനാർഹയായത്. വാത്തി എന്ന സിനിമയിലൂടെ മികച്ച തമിഴ് സം​ഗീത സംവിധായകനുള്ള പുരസ്കാരം ജി വി പ്രകാശ് കുമാറും ഏറ്റുവാങ്ങി.

പുരസ്കാര ജേതാക്കള്‍

മികച്ച ചിത്രം- 12ത്ത് ഫെയില്‍ (ഹിന്ദി)

മികച്ച അരങ്ങേറ്റ സംവിധാനം- ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‍ലെറ്റ് (മറാഠി)

മികച്ച ജനപ്രിയ ചിത്രം- റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

ദേശീയവും സാമൂഹികവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചിത്രം- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച കുട്ടികളുടെ ചിത്രം- നാള്‍ 2 (മറാഠി)

മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്)- ഹനുമാന്‍ (തെലുങ്ക്)

മികച്ച സംവിധാനം- സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച നടന്‍-

1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി)

2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)

മികച്ച നടി- റാണി മുഖര്‍ജി- മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)

മികച്ച സഹനടന്‍

1. വിജയരാഘവന്‍- പൂക്കാലം (മലയാളം)

2. മുത്തുപേട്ടൈ സോമു ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സഹനടി

1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം)

2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)

മികച്ച ബാലതാരം

1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)

2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)

3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)

മികച്ച ഗായകന്‍- പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്

മികച്ച ഗായിക- ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി

മികച്ച ഛായാഗ്രഹണം- പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച സംഭാഷണം- ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)

മികച്ച തിരക്കഥ

1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)

2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)

മികച്ച എഡിറ്റിംഗ്- മിഥുന്‍ മുരളി- പൂക്കാലം (മലയാളം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മോഹന്‍ദാസ്- 2018 (മലയാളം)

മികച്ച വസ്ത്രാലങ്കാരം- സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച മേക്കപ്പ്- ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച പശ്ചാത്തല സംഗീതം- ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍- അനിമല്‍ (ഹിന്ദി)

മികച്ച സംഗീത സംവിധാനം- ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)

മികച്ച വരികള്‍- കോസര്‍ല ശ്യാം- ഊരു പല്ലേതുരു (തെലുങ്ക്)

മികച്ച നൃത്തസംവിധാനം- വൈഭവി മെര്‍ച്ചെന്‍റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി- നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)

മികച്ച ഹിന്ദി ചിത്രം- കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി

മികച്ച കന്നഡ ചിത്രം- കണ്ടീലു- ദി റേ ഓഫ് ഹോപ്പ്

മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക്

മികച്ച തമിഴ് ചിത്രം- പാര്‍ക്കിംഗ്

മികച്ച തെലുങ്ക് ചിത്രം- ഭഗവന്ദ് കേസരി

പ്രത്യേക പരാമര്‍ശം- അനിമല്‍ (ഹിന്ദി) (റീ റെക്കോര്‍ഡിംഗ് മിക്സര്‍)- എം ആര്‍ രാജാകൃഷ്ണന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ടിക്കി ടാക്ക'യുമായി ആസിഫ് അലി; വമ്പൻ താരനിരയുമായി ചിത്രമൊരുങ്ങുന്നു
ഇരുപതാം ദിവസം ചിത്രം 18 കോടി, കളക്ഷനില്‍ ഞെട്ടിച്ച് ധുരന്ദര്‍