ലോക ചാപ്റ്റർ രണ്ടിൽ ഉണ്ടാവുമോ? അഹാന കൃഷ്ണയുടെ മറുപടി വൈറൽ

Published : Sep 23, 2025, 04:59 PM IST
ahana krishna

Synopsis

ഇപ്പോളിതാ ലോകയിലെ കഥാപാത്രത്തെ കുറിച്ച് തമാശരൂപേണ മറുപടി പറഞ്ഞിരിക്കുകയാണ് അഹാന.

രാജീവ് രവി ചിത്രം 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്എത്തിയ അഭിനേത്രിയാണ് അഹാന കൃഷ്ണ. സാങ്കേതിക മികവ് കൊണ്ടും ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച മുന്നേറുന്ന അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന ലോക ചാപ്റ്റർ-1 ചന്ദ്രയിൽ അഹാന കൃഷ്‌ണയുടെ കാമിയോ അടുത്ത ചാപ്റ്ററിലേക്കുള്ള പരിചയപ്പെടുത്തലാവുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോളിതാ ലോകയിലെ കഥാപാത്രത്തെ കുറിച്ച് തമാശരൂപേണ മറുപടി പറഞ്ഞിരിക്കുകയാണ് അഹാന.

'ലോകയിൽ ഒരു ഗംഭീര റോൾ ചെയ്തല്ലോ?' എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് 'ഗംഭീരമോ' യെന്ന അഹാനയുടെ മറുപടി ഇപ്പോൾ ശ്രദ്ധേയമാവുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ടാവില്ലേയെന്ന ചോദ്യത്തിന് 'ഉണ്ടാവുമായിരിക്കണം' എന്ന മറുപടി നടിയുടെ ആരാധകരെ പ്രതീക്ഷയിലാക്കി.രണ്ടാം ചാപ്റ്റർ ചാത്തന്മാരുടെ കഥയുമായി എത്തുമ്പോൾ അതിൽ നായകനായി എത്തുന്നത് ടോവിനോ തോമസ്. ചാത്തന്മാരുടെ കഥയിൽ അഹാന എത്തുമോയെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു വീഡിയോയ്ക്ക് താഴേ വരുന്ന കമന്റുകൾ.

ഷൈൻ ടോം ചാക്കോ നായകനായി എത്തിയ അടിയാണ് അവസാനമായി അഹാനയുടേതായി തിയേറ്റർ റിലീസ് ചെയ്ത ചിത്രം. അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവതാരമായ അഹാനയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. അഹാനയുടെ ചാനലിലെ കണ്ടന്റിന് വലിയ സ്വീകാര്യതയുമുണ്ട്. അഹാന കൃഷ്നയുടെ യൂട്യൂബ് ചാനലിൽ പത്തു ലക്ഷത്തിൽ പരം സബ്സ്ക്രൈബേഴ്‌സുണ്ട്.

അരുൺ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിനേത്രി കൂടിയായി ശാന്തി ബാലചന്ദ്രനാണ്.ഇതിനോടകം മഞ്ഞുമ്മൽ ബോയ്സിൻെറയും എംമ്പുരാന്റെയും റെക്കോർഡുകൾ തകർത്ത് ആഗോളതലത്തിൽ 275 കോടി കളക്ട് ചെയ്തുകൊണ്ട് റെക്കോർഡിട്ടു. വേഫെറർ ഫിലിംസിന്റെ ബാനറിൽ

ദുൽഖർ സൽമാനാണ് ലോക നിർമ്മിച്ചത്. ലോക വിജയിപ്പിച്ച പ്രേക്ഷകരോട് ദുൽഖറും വേഫെറർ ഫിലിംസും സോഷ്യൽ മീഡിയ വഴി നന്ദി പറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം 150 കോടി നേടിയ ചിത്രം മേക്കിങ്ങിന്റെ മികവ് എടുത്തു പറയേണ്ടവയാണ്. കല്യാണി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നസ്ലൻ , ചന്തു, അരുൺ കുര്യൻ, വിജയരാഘവൻ, ശരത് സഭ, നിഷാന്ത് സാഗർ തുടങ്ങി വലിയ താരനിര തന്നെ ലോകയുടെ ആദ്യഭാഗത്തിൽ അണിനിരന്നിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു