അവൻ അപ്പിടിയേ സിങ്കം മാതിരി വന്ത് നിന്നേൻ! ജാനുവിനെ മറക്കാനാകുമോ; പ്രണയം നിറച്ച് ഗൗരിയുടെ പുതിയ ചിത്രം വരുന്നു

Published : Sep 21, 2023, 03:39 PM ISTUpdated : Sep 21, 2023, 05:16 PM IST
അവൻ അപ്പിടിയേ സിങ്കം മാതിരി വന്ത് നിന്നേൻ! ജാനുവിനെ മറക്കാനാകുമോ; പ്രണയം നിറച്ച് ഗൗരിയുടെ പുതിയ ചിത്രം വരുന്നു

Synopsis

ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു

ലിറ്റിൽ മിസ്സ്‌ റാവുത്തർ എന്ന ചിത്രത്തിന്റ ട്രൈലെർ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്നു. രസകരമായ ട്രൈലെർ വളരെ വേഗം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. 'ലിറ്റിൽ മിസ്സ്‌ റാവുത്തർ ' ഒക്ടോബർ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. സംവിധാനം നിര്‍വഹിച്ചത് വിഷ്‍ണു ദേവാണ്.

ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നവീനും സുധിനുമാണ് ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട്‌ - മഹേഷ്‌ ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏത് സിനിമ കാണാനും 99 രൂപ ടിക്കറ്റ്, ഓഫര്‍ ഈ ദിവസത്തേക്ക് മാത്രം

ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.

ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി
കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ