വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാൾ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കുതിരപ്പുറത്ത് മഴുവുമായി വരുന്ന വിനായകനാണ് പോസ്റ്ററിലുള്ളത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍.
വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പെരുന്നാളിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കയ്യിൽ മഴുവുമേന്തി കുതിരപ്പുറത്ത് വരുന്ന വിനായകനെയാണ് പോസ്റ്ററിൽ കാണാനാവുക. ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗോടെയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നീ ബാനറുകളില്‍ മനോജ് കുമാർ കെ പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്പ്ളര്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പെരുന്നാൾ.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പി ആർ. സോംദേവ്, മ്യൂസിക് മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം അരുൺ ചാലിൽ, സ്റ്റോറി ഐഡിയ ഫാ. വിത്സൺ തറയിൽ, ക്രീയേറ്റിവ് ഡയറക്റ്റർ സിദ്ധിൽ സുബ്രമണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, ആർട്ട് ഡയറക്ടർ വിനോദ് രവീന്ദ്രൻ, എഡിറ്റർ രോഹിത് വി എസ് വാര്യത്ത്, ലിറിക്സ് വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ എ ബാബു, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പബ്ലിസിറ്റി ഡിസൈൻസ് പാലായ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.



