
സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫും നടന്‍ ആന്‍റണി വര്‍ഗീസും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിവിധ മേഖലകളിൽ ഇത് ചർച്ചാ വിഷയം ആയിട്ടുണ്ട്. ആന്‍റണി മുന്‍പ് ഒരു ചിത്രത്തിനുവേണ്ടി അഡ്വാന്‍സ് വാങ്ങിയിട്ട് പിന്മാറിയെന്നും ആ പൈസ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആയിരുന്നു ജൂഡിന്റെ ആരോപണം. ആരോപണം വാസ്തവവിരുദ്ധമാണെന്ന് ആന്റണിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യവുമായി ബന്ധപ്പെട്ട് എ എ റഹീം എംപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സിനിമയുടെ സാങ്കേതിക വിദ്യയോ വരുമാനമോ അല്ല, യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് റഹീം പറയുന്നു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 2018 സിനിമയെ കുറിച്ചുള്ള പരാമര്‍ശത്തിന് ആയിരുന്നു എ എ റഹീമിന്‍റെ പ്രതികരണം. സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
"2018ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ നായകനെന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല, മറിച്ച് യഥാര്‍ഥ മനുഷ്യരെയാണ്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നത്. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും", എന്നാണ് പെപ്പെ- ജൂഡ് വിഷയത്തിൽ എ.എ റഹീം പറഞ്ഞത്.
ഡബ്ബിംഗിന് വിളിച്ചാൽ വരില്ല, ഫോണും എടുത്തില്ല; സൗബിനെതിരെ ഒമര്‍ ലുലു
ജൂഡ് - ആന്റണി വിഷയത്തിൽ പ്രതികരണവുമായി നിര്‍മ്മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ എം കുമാറും രംഗത്തെത്തിയിരുന്നു. അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നെങ്കിലും അതുകൊണ്ട് തീരുന്നതല്ല നടക്കാതെ പോയ ആ പ്രോജക്റ്റ് തങ്ങള്‍ക്കുണ്ടാക്കിയ നഷ്ടമെന്നാണ് ഇവർ പറഞ്ഞത്.