
തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്റെ മകൻ സച്ചിൻ വിവാഹിതനായി. അയന്നയാണ് വധു. അഷറഫ്- ഷീബ ദമ്പതിമാരുടെ മകളാണ് അയന്ന. കായംകുളം സ്വദേശിയാണ് അയന്ന.
വിവാഹ ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. ഷാജി കൈലാസ്, ജോജു ജോര്‍ജ്, സിദ്ദിഖ് തുടങ്ങിയവര്‍ നേരിട്ട് എത്തി വിവാഹ ആശംസകള്‍ നേര്‍ന്നു. സംവിധായകൻ മധുപാലും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഇൻഫോസിസില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്‍തു വരികയാണ് സച്ചിൻ.
ബട്ടര്‍ഫ്ലൈസിലൂടെ സ്വതന്ത്ര തിരക്കഥാകൃത്ത് ആയ എഴുത്തുകാരനാണ് എ കെ സാജൻ.
പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലൻസ് ആണ് എ കെ സാജൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ