എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ വീണ്ടും വിജയ്, ആക്ഷൻ ത്രില്ലര്‍!

Web Desk   | Asianet News
Published : Mar 16, 2020, 09:55 PM IST
എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ വീണ്ടും വിജയ്, ആക്ഷൻ ത്രില്ലര്‍!

Synopsis

വിജയ്‍യെ നായകനാക്കി വീണ്ടും ആക്ഷൻ ത്രില്ലര്‍ ഒരുക്കാൻ എ ആര്‍ മുരുഗദോസ്.

തമിഴകത്ത് ഒട്ടേറെ വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തയാളാണ് എ ആര്‍ മുരുഗദോസ്. ആരാധകരുടെ പ്രിയതാരം വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ വ്യക്തമായിട്ടില്ല. പക്ഷേ ഒരു ആക്ഷൻ ത്രില്ലറായിരിക്കും വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കുക. എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നത് ഇരുവരുടെയും സിനിമകള്‍ ഇഷ്‍ടപ്പെടുന്ന ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. വിജയ്‍യ്‍ക്കു പുറമെ ആരൊക്കെയാകും ചിത്രത്തില്‍ അഭിനയിക്കുകയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടി, വല്ലാത്ത സാഹചര്യം'; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ