രജനികാന്ത് വീണ്ടും പൊലീസ് കമ്മിഷണറാകാൻ കാരണം, എ ആര്‍ മുരുഗദോസ് പറയുന്നു

By Web TeamFirst Published Jan 8, 2020, 6:56 PM IST
Highlights

ദര്‍ബാറിലെ രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ എ ആര്‍ മുരുഗദോസ്.

രജനികാന്ത് നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തൊണ്ണൂറുകളിലെ രജനികാന്തിനെ ചിത്രത്തില്‍ കാണാമെന്നാണ് എ എര്‍ മുരുഗദോസ് പറയുന്നു. ചിത്രത്തില്‍ രജനികാന്ത് പൊലീസ് കമ്മിഷണറായി അഭിനയിക്കാൻ സമ്മതിച്ചതിന്റെ കാരണവും എ ആര്‍ മുരുഗദോസ് പറയുന്നു.

മുണ്ട്രു മുഗം ഒഴികയെുള്ള അദ്ദേഹത്തിന്റെ പൊലീസ് വേഷങ്ങള്‍ വൻ ഹിറ്റായിരുന്നില്ല. അതുകൊണ്ടാകും രജനികാന്ത് സര്‍ അത്തരം വേഷങ്ങള്‍ വേണ്ടെന്നുവെച്ചത്. അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം ദര്‍ബാറോടു കൂടി മാറ്റണം. എന്നില്‍ അദ്ദേഹത്തിന് വിശ്വാസവുമുണ്ടാകണം. അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ആയിട്ടാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. 90കളിലെ സ്റ്റൈലിഷ് രജനികാന്തിനെ ആരാധകര്‍ കണ്ടിട്ട് കുറെ നാളായി. ഒരു ആഘോഷം പോലെ രജനി സാറിന്റെ സിനിമ വന്നോ, ദര്‍ബാര്‍ ആരാധകരെ തൃപ്‍തിപ്പെടുത്തുമെന്നാണ് കരുതുന്നത്- എ ആര്‍ മുരുഗദോസ് പറയുന്നു. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ചിത്രത്തിനായി ആലപിച്ച ചുമ്മാ കിഴി എന്ന ഗാനം വൻ ഹിറ്റായിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം ചെയ്‍തത്. നയൻതാരയാണ് ചിത്രത്തിലെ നായിക. 1992ലായിരുന്നു രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തില്‍ അഭിനയിച്ചത്. പാണ്ഡ്യൻ എന്ന ചിത്രത്തിലായിരുന്നു രജനികാന്ത് പൊലീസ് ഓഫീസറായത്.

click me!