
അമേരിക്കൻ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ എലിസബത്ത് ടെയ്‍ലറിന്റെ ജീവിതം സിനിമയാകുന്നു. റേച്ചല്‍ വൈസ് ആയിരിക്കും ചിത്രത്തില്‍ എലിസബത്ത് ടെയ്‍ലര്‍ ആയിട്ട് അഭിനയിക്കുക. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണ് എന്ന് തീരുമാനിച്ചിട്ടില്ല. എ സ്‍പെഷല്‍ റിലേഷൻ ഷിപ്പ് എന്ന ചിത്രമാണ് എലിസബത്ത് ടെയ്‍ലറുടെ കഥ പറയുന്നത്.
ദ ഫേവറൈറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് റേച്ചല്‍ വൈസ് സൈമണ്‍ ബ്യൂഫോയ് ആണ് എലിസബത്ത് ടെയ്‍ലറിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. എച്ച്ഐവി/ എയ്‍ഡ്‍സ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയ എലിസബത്ത് ടെയ്‍ലറുടെ ജീവിതമാണ് സിനിമയില്‍ പ്രധാനമായും പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ