ഐഡിഎസ്‍എഫ്എഫ്‍കെ 2026: സംവിധായകൻ ശശി ആനന്ദിന് ആദരവുമായി രണ്ട് ചിത്രങ്ങൾ

Web Desk   | CMS
Published : Sep 25, 2026, 10:40 AM IST
Shashi Anand

Synopsis

പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്‍കെ ഇന്ന് തുടങ്ങും.

വിഖ്യാത ഇന്ത്യൻ ഡോക്യുമെന്ററി സംവിധായകനും ഛായാഗ്രാഹകനുമായ ശശി ആനന്ദിനുള്ള ആദരമായി അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ 18ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ പ്രദർശിപ്പിക്കും. ദി കംപാഷനേറ്റ് ഐ, എ ട്രിബ്യൂട്ട് റ്റു ശശി ആനന്ദ് എന്ന വിഭാ​ഗത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക.

കൊൽക്കത്തയിലെ സാധാരണക്കാരായ തൊഴിലാളികളുടെ കഠിനമായ ജീവിത സാഹചര്യങ്ങളെയും അവർ അനുഭവിക്കുന്ന ചൂഷണങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബംഗാളി ഡോക്യുമെന്ററി ചിത്രം "ഹൗ മച്ച് ലോങർ", കൊൽക്കത്തയിലെ കൈവണ്ടി റിക്ഷാ തൊഴിലാളികളുടെ ദുരിത ജീവിതവും സർക്കാർ നിരോധനം മൂലം ഉടലെടുത്ത ഉപജീവന പ്രതിസന്ധിയും ചർച്ച ചെയ്യുന്ന ചിത്രം 'മാൻ വേഴ്സസ് മാൻ' എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കുക. 1989 ൽ പുറത്തിറങ്ങിയ "ഹൗ മച്ച് ലോങർ", 1990 ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‎ ‎ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ശശി ആനന്ദ് ഡോക്യുമെന്ററി സംവിധായകൻ, ചലച്ചിത്ര ഛായാഗ്രാഹകൻ എന്നീ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകി. ഇന്ത്യൻ സോഷ്യൽ-റിയലിസ്റ്റ് ഡോക്യുമെന്ററി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ അദ്ദേഹം പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം ക്യാമറയിൽ പകർത്തിയാണ് ശ്രദ്ധേയനായത്. മേളയുടെ ഭാഗമായി, മികച്ച ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള 'ശശി ആനന്ദ് മെമ്മോറിയൽ അവാർഡ്' അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്. 25,000 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാര്‍ത്തി നായകനായി സര്‍ദാര്‍ 2, കളക്ഷൻ കണക്കുകള്‍
ആരം ഇന്ന് മുതല്‍ തിയറ്ററുകളില്‍