ആട് 3 ക്രിസ്മസിന് എത്തും: വന്‍ പ്രഖ്യാപനവുമായി ആട് ടീം

Published : Feb 17, 2025, 01:43 PM IST
ആട് 3 ക്രിസ്മസിന് എത്തും: വന്‍ പ്രഖ്യാപനവുമായി ആട് ടീം

Synopsis

ആട് 3 യുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. തിരക്കഥാ വായനയ്ക്കായി പ്രധാന താരങ്ങൾ ഒത്തുകൂടി. 2025 ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കൊച്ചി: ആട് 3 മലയാളം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം നിര്‍മ്മാതാക്കളായ ഫ്രൈ‍ഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കാര്യമായ അപ്ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് എന്നാണ് പുതിയ വിവരം. 

ആട് 3യുടെ തിരക്കഥ വായിക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. സൈജു കുറുപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഈകാര്യം പുറത്തുവിട്ടത്. ”ആട് 3യുടെ നറേഷന്‍ സെക്ഷനിലേക്ക് കടുക്കുകയാണ്. അപ്‌ഡേറ്റുകള്‍ ഉടന്‍. സോമനും സേവ്യറിനുമൊപ്പം” എന്ന ക്യാപ്ഷനോടെയാണ് സണ്ണി വെയിനും, സുധി കോപ്പയ്ക്കൊപ്പമുള്ള ചിത്രം ആട് പരമ്പരയില്‍ അറക്കല്‍ അബുവായി എത്തുന്ന സൈജു പുറത്തുവിട്ടു. 

ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഈ ഒത്തുചേരലിന്‍റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. 2025 ക്രിസ്മസിന് ആട് 3 തീയറ്ററില്‍ എത്തും എന്നാണ് മിഥുന്‍ പോസ്റ്റില്‍ പറയുന്നത്. ഇമ്മിണി വല്യ സ്വപ്നയാത്ര തുടങ്ങുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. നിര്‍മ്മാതാവ് വിജയ് ബാബു അടക്കം മിഥുന്‍ പങ്കുവച്ച ചിത്രത്തില്‍ കാണാം. എന്നാല്‍ ചിത്രത്തിലെ മുഖ്യകഥാപാത്രം ഷാജിപാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രത്തില്‍ ഇല്ല. 

2015ല്‍ ആണ് ആട്: ഒരു ഭീകര ജീവിയാണ് എന്ന പേരില്‍ ആട്  എത്തിയത്. തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ടിവിയിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും പടം സ്വീകാര്യത നേടുകയായിരുന്നു.

2017ല്‍ ആണ് ആട് 2 എന്ന പേരില്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയത്. ഈ ചിത്രം 2017ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായി. വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

'ദ ലാസ്റ്റ് റൈഡ്', പാപ്പനും പിള്ളേരും വരുവാ കേട്ടോ..; 'ആട് 3' വമ്പൻ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വീണ്ടും മിഥുന്‍ മാനുവല്‍ തോമസ്; പ്രഖ്യാപനം കാത്ത് സിനിമാപ്രേമികള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര