മൂന്ന് ചിത്രങ്ങളാണ് മിഥുനിന്‍റേതായി ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. രണ്ട് മലയാള ചിത്രങ്ങളും 'അഞ്ചാം പാതിരാ'യുടെ ബോളിവുഡ് റീമേക്കും
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ രണ്ട് ചിത്രങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസ് ഇതിവരെ സംവിധാനം ചെയ്‍തിട്ടുള്ളത്. ജയസൂര്യ 'ഷാജി പാപ്പന്‍' എന്ന കള്‍ട്ട് കഥാപാത്രമായെത്തിയ 'ആട് ഒരു ഭീകരജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങള്‍. ഇപ്പോഴിതാ ഈ ബാനറില്‍ മറ്റൊരു ചിത്രവും ചെയ്യാന്‍ ഒരുങ്ങുകയാണ് മിഥുന്‍. മറ്റന്നാള്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
ഒരു ലൊക്കേഷന്‍ സെല്‍ഫിക്കൊപ്പം മിഥുന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. "ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം മറ്റന്നാൾ തുടങ്ങുന്ന പുതിയ സിനിമയുടെ അവസാന വട്ട ഒരുക്കങ്ങൾ..!! ഒരു വലിയ ഇടവേളയ്ക്കു ശേഷം ജോലി പുനരാരംഭിക്കാനായതില്‍ സന്തോഷം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍", എന്നാണ് മിഥുന്‍ മാനുവലിന്‍റെ കുറിപ്പ്.
അതേസമയം ഈ ചിത്രം ഏതായിരിക്കുമെന്ന ചര്‍ച്ച പോസ്റ്റിനു താഴെ ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് മിഥുനിന്‍റേതായി ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. രണ്ട് മലയാള ചിത്രങ്ങളും 'അഞ്ചാം പാതിരാ'യുടെ ബോളിവുഡ് റീമേക്കും. അഞ്ചാം പാതിരാ ടീമിനൊപ്പം വീണ്ടും ഒന്നിക്കുന്ന 'ആറാം പാതിരാ', ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന 'ആട് 3' എന്നിവയാണ് ആ ചിത്രങ്ങള്‍. ആട് 3 ആയിരിക്കും പുതിയ ചിത്രമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ ജയസൂര്യ നായകനാവുന്ന മറ്റൊരു സിനിമ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുള്ളത് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതര്‍' ഇന്നലെ വാഗമണ്ണിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
