ആഗോള തലത്തിൽ തൂക്കിയടിച്ചു പാപ്പനും പിള്ളേരും ; ഇന്ത്യക്ക് പുറത്തും കൂടുതൽ സ്‌ക്രീനുകളിലേക്ക് ആട് 3

Published : Mar 23, 2026, 12:40 PM IST
Jayasurya

Synopsis

കേരളത്തിൽ നിന്ന് മാത്രം ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ 27 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്‍ത "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടി വിജയകുതിപ്പ് തുടരുന്നു. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇപ്പോഴിതാ ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്തും കൂടുതൽ സ്ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർക്കപ്പെടുകയാണ്. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഓരോ ദിനവും കേരളത്തിൽ കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. അതിനൊപ്പമാണ് ഇപ്പോൾ ഇന്ത്യക്ക് പുറത്തും ചിത്രം കൂടുതൽ സ്‌ക്രീനുകളിലേക്ക് എത്തുന്നത്.

യു കെ 134, യു.എസ്.എയിൽ 68, യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ 64, ഓസ്‌ട്രേലിയയിൽ 56, സൗദി അറേബ്യയിൽ 42, കാനഡയിൽ 30, ജർമ്മനിയിൽ 26, ഖത്തറിൽ 16, ഒമാനിൽ 16, ബഹ്റൈനിൽ 12, നെതർലാൻഡ്സിൽ 8, ഫ്രാൻസിൽ 4, ഓസ്ട്രിയയിൽ 4, ചെക്ക് റിപ്പബ്ലിക്കിൽ 3, കുവൈറ്റിൽ 4 എന്നിങ്ങനെയാണ് ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ കൂട്ടിച്ചേർത്തത്. അതോടൊപ്പം ബെൽജിയത്തിൽ 2, ലിത്വാനിയയിൽ 2, സിംഗപ്പൂരിൽ 2, ലാത്വിയയിൽ 1, എസ്റ്റോണിയയിൽ 1, സ്വിറ്റ്സർലാൻഡിൽ 1, ലക്സംബർഗിൽ 1, സ്ലോവാക്യയിൽ 1, സ്ലോവേനിയയിൽ 1, മോൾഡോവയിൽ 1, കസാഖ്സ്ഥാനിൽ 1, അർമേനിയയിൽ 1, ഉസ്‌ബെക്കിസ്ഥാനിൽ 2, അസർബൈജാനിൽ 1, ഇറ്റലിയിൽ 5 എന്നിങ്ങനെയും ചിത്രത്തിന് പുതിയ സ്ക്രീനുകൾ കൂട്ടിച്ചേർത്തിരിക്കുന്നു.

ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ എമ്പുരാന് (175 + കോടി) ശേഷം രണ്ടാമത് എത്താൻ ആട് 3 ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ 27 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറത്ത് ഗൾഫ് മാർക്കറ്റിൽ യുഎഇയിൽ ആണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിലും ചിത്രം ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ഉടൻ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് മാറും എന്നുറപ്പായിക്കഴിഞ്ഞു.

ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".

ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സുനിച്ചനുമായി കോണ്ടാക്ടില്ല, മകനെ വിളിക്കും'; വെളിപ്പെടുത്തി മഞ്ജു പത്രോസ്
പള്ളിച്ചട്ടമ്പിയായി ടൊവിനോ തോമസ്. ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി