ആടുജീവിതത്തില്‍ പൃഥ്വിരാജിനായി സങ്കല്‍പ്പിച്ച ഭാവങ്ങള്‍, ചിത്രങ്ങള്‍ പുറത്ത്

Published : Apr 03, 2024, 03:52 PM IST
ആടുജീവിതത്തില്‍ പൃഥ്വിരാജിനായി സങ്കല്‍പ്പിച്ച ഭാവങ്ങള്‍, ചിത്രങ്ങള്‍ പുറത്ത്

Synopsis

ആടുജീവിതത്തില്‍ പൃഥ്വിരാജിനായി സങ്കല്‍പ്പിച്ച രൂപങ്ങള്‍.

ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും വിജയ ചിത്രമാകാനുള്ള കുതിപ്പിലാണ്. ആടുജീവിതം ആഗോളതലത്തില്‍ ആകെ 82 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം ഒരു നേട്ടം ആറ് ദിവസത്തിനുള്ളിലാണ് എന്നതും പ്രസക്തമാണ്. ആടുജീവിതത്തിനായി വരച്ച പൃഥ്വിരാജിന്റെ സ്‍കെച്ചുകളുടെ ചിത്രങ്ങള്‍ സേതു ശിവാനന്ദൻ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്.

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത്. നജീബായി വിവിധ രൂപത്തിലെത്തേണ്ടുന്ന പൃഥ്വിരാജിന്റെ ചിതങ്ങളാണ് സേതു ശിവാനന്ദൻ നേരത്തെ ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലസിയുടെ നിര്‍ദ്ദേശത്താല്‍ വരച്ചത്.

ദുല്‍ഖര്‍ നായകനായ കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ദുല്‍ഖറിന്റെ കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്‍ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്‍ച കേരളത്തില്‍ ആടുജീവിതം 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് നേരത്തെയുള്ള കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡാണ് ഇതെന്ന് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും റെക്കോര്‍ഡാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്.

Read More: ദുല്‍ഖര്‍ വീണു, കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് പൃഥ്വിരാജ്, റെക്കോര്‍ഡിട്ട് ആടുജീവിതം<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു