
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ളവരാണ് സിനിമാ താരങ്ങളും ദമ്പതിമാരാണ് ജ്യോതികയും സൂര്യ ശിവകുമാറും. പരസ്‍പരമുള്ള വിശേഷങ്ങള്‍ ജ്യോതികയും സൂര്യയും തന്നെ പങ്കുവയ്‍ക്കാറുണ്ട്. ഭര്‍ത്താവ് സൂര്യക്കൊപ്പമുള്ള ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ജ്യോതിക. ഇരുവരും ഫിറ്റ്‍നെസില്‍ ചെലുത്തുന്ന ശ്രദ്ധ താരങ്ങള്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കാകെ മാതൃകയാണ് എന്നാണ് വീഡിയോ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്.
സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്തായാലും സൂര്യയുടെ കങ്കുവ ഒരു ദൃശ്യ വിസ്‍മയമായിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കങ്കുവയിലെ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്നും അടുത്തിടെ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൂര്യ നായകനാകുന്ന കങ്കുവയുടെ തിരക്കഥയും സംവിധാനവും സിരുത്തൈ ശിവയാണ്.
സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്നാണ് നേരത്തെയുണ്ടായ റിപ്പോര്‍ട്ട്. നായകൻ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി സൂര്യ വേഷമിടുമ്പോള്‍ ആരാധകര്‍ പ്രതീക്ഷകളിലാണ്. ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.
സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക