യൂട്യൂബിൽ ട്രെൻഡിങ് ആയി ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര' ടീസർ; ചിത്രം നവംബർ 20ന് തിയേറ്ററുകളിലേക്ക്

Published : Oct 19, 2026, 10:43 AM IST
Aakasam Lo Oka Tara

Synopsis

പവൻ സാദിനേനി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ആകാശംലോ ഒക താര'. നാല് ഭാഷകളിൽ നവംബർ 20-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ടീസർ 13 മില്യൺ കാഴ്ചക്കാരെ നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രശംസകളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ടീസർ ഇപ്പോൾ ഒന്നാമതാണ്. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ടീസർ ഇതുവരെ 13 മില്യൺ കാഴ്ചക്കാരെയാണ് ആകെ നേടിയത്.

നവംബർ 20ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

നൂതനമായ കഥപറച്ചിൽ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നു. സാത്വിക അവതരിപ്പിക്കുന്ന കല്പന എന്ന് പേരുള്ള സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും എന്നാണ് സൂചന. പ്രണയം, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവയും കോർത്തിണക്കി പ്രേക്ഷകരുടെ മനസ് നിറക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിൻ്റെ, സ്വപ്നങ്ങളുടെ അതിർവരമ്പുകൾ എല്ലാം ഭേദിച്ചു കൊണ്ട് തൻ്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും അതിനായി കൈ, മെയ് മറന്ന് അവൾക്കൊപ്പം നിൽക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിൻ്റെയും കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തേതന്നെ പുറത്തു വരികയും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തമിഴ് നടി ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ഇത് കൂടാതെ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയെടുത്തിട്ടുണ്ട്. ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ നായകനായുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയും പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. അദ്ദേഹം ചിത്രത്തെ കുറിച്ച് പറഞ്ഞ ഗംഭീര അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാർ, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം; മേളപ്രമാണിയായി ഇക്കുറിയും ജയറാം
മികച്ച മുന്നേറ്റവുമായി വിജയ് ദേവരകൊണ്ട- രശ്‍മിക ചിത്രം രണബാലി; ഇതുവരെ വിറ്റുപോയത് 7 ലക്ഷത്തിലധികം ടിക്കറ്റുകൾ