മികച്ച മുന്നേറ്റവുമായി വിജയ് ദേവരകൊണ്ട- രശ്‍മിക ചിത്രം രണബാലി; ഇതുവരെ വിറ്റുപോയത് 7 ലക്ഷത്തിലധികം ടിക്കറ്റുകൾ

Published : Oct 19, 2026, 09:57 AM IST
Ranabaali

Synopsis

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചരിത്ര സിനിമയാണ് രണബാലി. ഒക്ടോബർ പതിനാറിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രമാണ് രണബാലി. ഒക്ടോബര്‍ 16ന് ആണ് രണബാലി തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത ഒരു കളക്ഷനാണ് ചിത്രത്തിനുള്ളത്. ആഗോള ബോക്സ് ഓഫീസില്‍ 16.50 കോടിക്ക് മുകളിലാണ് ഓപ്പണിംഗില്‍ രണബാലി നേടിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ ഇതുവരെ ഏഴ് ലക്ഷത്തി അമ്പതിനായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയിരിക്കുന്നത്.

രാഹുൽ സംകൃത്യൻ ആണ് രണബാലി സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിൽ ട്രെയിലറിൽ വിജയ് ദേവരകൊണ്ട എത്തിയിരുന്നു.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നമ്മുടെ ചരിത്രത്തെയും പൂർവികരായ ധീരയോദ്ധാക്കളുടെ കഥകളെയും ഏറ്റവും തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നതാണ് ട്രെയിലർ നൽകുന്ന സൂചന. മികച്ച ദൃശ്യാനുഭവവും ആക്ഷൻ രംഗങ്ങളും ഉറപ്പുനൽകുന്നതാണ് ട്രെയിലർ. അണിയറപ്രവർത്തകർ ഔദ്യോഗിക യൂട്യൂബ് ലിങ്ക് വഴി പുറത്തുവിട്ട വിവിധ ഭാഷകളിലുള്ള ട്രെയിലറിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ട്രെയിലറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ മികച്ച മുന്നേറ്റം; നാല് ദിവസം കൊണ്ട് 400 കോടി നേട്ടവുമായി 'ജയിലർ 2'
ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം' റിലീസിനൊരുങ്ങുന്നു; രണ്ടാം ഗാനം ഇന്നെത്തും