160 തീയേറ്ററുകളിലെ വൈഡ് റിലീസുമായി 'ആകാശഗംഗ 2' നാളെ; പുത്തന്‍ അനുഭവമാകുമെന്ന് വിനയന്‍

Published : Oct 31, 2019, 11:57 AM IST
160 തീയേറ്ററുകളിലെ വൈഡ് റിലീസുമായി 'ആകാശഗംഗ 2' നാളെ; പുത്തന്‍ അനുഭവമാകുമെന്ന് വിനയന്‍

Synopsis

1999ലാണ് വിനയന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നായ ആകാശഗംഗ പുറത്തെത്തിയത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം തീയേറ്ററുകളില്‍ വലിയ സാമ്പത്തികവിജയം നേടിയിരുന്നു.  

വിനയന്‍ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2'ന് മികച്ച തീയേറ്റര്‍ കൗണ്ട്. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് കേരളത്തില്‍ 160 സ്‌ക്രീനുകളും ബംഗളൂരുവില്‍ 25 സ്‌ക്രീനുകളുമാണ് ഉള്ളത്. കേരളത്തിലും ബംഗളൂരുവിലും മാത്രമാണ് വെള്ളിയാഴ്ചത്തെ റിലീസ്. ചെന്നൈ, മുംബൈ, ദില്ലി തുടങ്ങി മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ജിസിസിയിലും ചിത്രം അടുത്ത ആഴ്ചയാവും തീയേറ്ററുകളിലെത്തുകയെന്ന് വിനയന്‍ അറിയിച്ചു. ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നും രണ്ടാംഭാഗത്തിനുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്നും അദ്ദേഹം പറയുന്നു.

 

'ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ട്രീറ്റ്‌മെന്റാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. പക്ഷേ ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് തരികയാണ്. നൂറ് ശതമാനം എന്റര്‍ടെയ്‌നറായ ഒരു ഹൊറര്‍ കോമഡി ഫിലിമായി ഈ ചിത്രത്തെ കണ്ട്, വിലയിരുത്തണമെന്ന് പ്രിയ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും തീയേറ്ററില്‍ പോയി സിനിമ കാണുമെന്നും വിനയന് തന്നിരുന്ന സപ്പോര്‍ട്ടും സ്‌നേഹവും തുടര്‍ന്നും തരുമെന്നും പ്രതീക്ഷിച്ചിക്കുന്നു', വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

1999ലാണ് വിനയന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നായ ആകാശഗംഗ പുറത്തെത്തിയത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം തീയേറ്ററുകളില്‍ വലിയ സാമ്പത്തികവിജയം നേടിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാംഭാഗം വരുമ്പോള്‍, ആദ്യഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മന തന്നെയായിരുന്നു പ്രധാന ലൊക്കേഷന്‍. പുതുമുഖം ആരതിയാണ് നായിക. രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റിയാസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്