മമ്മൂട്ടിയും ധനുഷും അഭിനയിച്ച തമിഴ് ചിത്രം 'ഓം', ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം 'ആകാശം ലോ ഒക താര' എന്നിവ നാളെ തിയറ്ററുകളിലെത്തും. ഒരേസമയം എത്തുന്ന ഇരു ചിത്രങ്ങളെയും പരസ്പരം പരിചയപ്പെടുത്തി ഇരുവരും പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മമ്മൂട്ടിയും ധനുഷ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ഓമും ദുൽഖർ സൽമാൻ ചിത്രം 'ആകാശം ലോ ഓക താര'യും(എ.ഒ.ടി) നാളെ തിയറ്ററുകളിൽ. അച്ഛന്റേയും മകന്റേയും സിനിമകൾ ഒരേസമയം തിയറ്ററിൽ എത്തുന്ന സന്തോഷത്തിലാണ് ആരാധകരിപ്പോൾ. ഇതിന് മാറ്റ് കൂട്ടാനായി പുതിയൊരു വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദുൽഖറിന്റെ എ.ഒ.ടിയെ കുറിച്ച് മമ്മൂട്ടിയും ഓമിനെ കുറിച്ച് ദുൽഖറും പറയുന്നത് വീഡിയോയിൽ കാണാം. പുറത്തുവന്ന് മിനിറ്റുകൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

'അമരൻ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഓം. സായി പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിൽ ബർമ കാർത്തിക്കേയൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏകദേശം ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം വീണ്ടും തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നായകനായി എത്തുന്ന ധനുഷിന്റെ കഥാപാത്രം എന്താന്നെനു ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്. ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ശ്രീലീലയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസ്രുദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ആണ് ‘ആകാശംലോ ഒക താര’. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായ കല്പനയായി എത്തുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്‍ണയുടെ കഥയാണ് ചിത്രം പറയുന്നത്. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായി തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming