പൊലീസ് വേഷത്തിൽ കാർത്തി; 'വാ വാത്തിയാർ' പുത്തൻ ലിറിക്കൽ വീഡിയോ

Published : Nov 27, 2025, 08:33 PM IST
 Vaa Vaathiyaar | Karthi, Krithi Shetty

Synopsis

നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വാ വാത്തിയാർ'. പോലീസ് വേഷത്തിലും കടുത്ത എംജിആർ ആരാധകനായും കാർത്തി എത്തുന്ന ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക.

നടൻ കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വാ വാത്തിയാറി'ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. സന്തോഷ് നാരായണനാണ് ഹച്ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പെലീസ് വേഷത്തിലാണ് കാർത്തി എത്തുന്നത്.

കൃതി ഷെട്ടിയാണ് വാ വാത്തിയാറിലെ നായികയായി എത്തുന്നത്. രാജ്കിരൺ, സത്യരാജ്, ജിഎം കുമാർ, ആനന്ദ് രാജ്, ശില്പ മഞ്ജുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യരാജാണ് വില്ലൻ വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാത്തിയാറിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമിയുടേതായി ഒരു സിനിമ വരുന്നത്. കാതലും കടന്തു പോവും ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ മസാല ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

അതേസമയം, വാ വാത്തിയാറിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിട്ടുണ്ട്. ആമസോൺ പ്രൈമിനാണ് സ്ട്രീമിം​ഗ് അവകാശം. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ മെയ്യഴകന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണ് വാ വാത്തിയാര്‍.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ