ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യില്‍ ഷാരൂഖ് ഖാനും, ആരാധകര്‍ ആവേശത്തില്‍

By Web TeamFirst Published Aug 9, 2022, 11:41 PM IST
Highlights

'ലാല്‍ സിംഗ് ഛദ്ദ'യില്‍ ഷാരൂഖ് ഖാൻ എത്തിയതിനെ കുറിച്ച് ആമിര്‍ ഖാൻ.


ആമിര്‍ ഖാൻ നായകനാകുന്ന പുതിയ സിനിമയാണ് 'ലാല്‍ സിംഗ് ഛദ്ദ'. കരീന കപൂര്‍, തെന്നിന്ത്യൻ താരം നാഗ ചൈതന്യ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാനും സിനിമയില്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിലാകുന്നത്. ഹോളിവുഡ് ഹിറ്റ് ചിത്രമായ 'ഫോറസ്റ്റ് ഗംപി'ന്റെ ഹിന്ദി റീമേക്കില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്ന കാര്യം ആമിര്‍ ഖാന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ഷാരൂഖ് എന്റെ അടുത്ത സുഹൃത്താണ്. ചിത്രത്തില്‍ 'എല്‍വിസി'നെ പ്രതിനിധീകരിക്കാന്‍ തനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കണിക്ക് താരത്തെ വേണമെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ടാണ് താന്‍ നിങ്ങളുടെ അടുത്തേയ്ക്ക് വന്നത് എന്നും പറഞ്ഞു. അദ്ദേഹം സമ്മതിച്ചുവെന്നും ആമിര്‍ ഖാൻ അഭിമുഖത്തില്‍ പറഞ്ഞു.

അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ 'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രമോഷണ്‍ തിരക്കിലാണ് ഇപ്പോലാണ് ആമിര്‍ ഖാന്‍. പല പ്രായങ്ങളിലുള്ള ആമിര്‍ ഖാനെ ചിത്രത്തില്‍ കാണാമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.

Read More : ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യെ പ്രശംസിച്ച് ശിവകാര്‍ത്തികേയന്‍

click me!