'ആണും പെണ്ണും' ഒടിടി റിലീസ് ആമസോണ്‍ പ്രൈമില്‍

Published : Jun 29, 2021, 07:39 PM IST
'ആണും പെണ്ണും' ഒടിടി റിലീസ് ആമസോണ്‍ പ്രൈമില്‍

Synopsis

ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങളാണ് ആന്തോളജിയില്‍ ഉള്ളത്

മലയാളത്തിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈമിനൊപ്പം കൂടെ എന്ന പ്ലാറ്റ്ഫോമിലും ചിത്രം നാളെ മുതല്‍ (30) പ്രേക്ഷകര്‍ക്ക് കാണാനാവും. മാര്‍ച്ച് 26ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (27) ഏഷ്യാനെറ്റില്‍ ആയിരുന്നു.

ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങളാണ് ആന്തോളജിയില്‍ ഉള്ളത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ആന്തോളജി ചിത്രമാണ് ഇത്. ഉണ്ണി ആറിന്‍റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കിയിരിക്കുന്നത്. ചെറുക്കനും പെണ്ണും എന്നാണ് ചിത്രത്തിന്‍റെ പേര്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. 

ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം. തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണവും വേണു തന്നെ. എഡിറ്റിംഗ് ബീന പോള്‍. പാര്‍വ്വതിയും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍. 'എസ്ര' സംവിധായകന്‍ ജയ് കെ ആണ് ആന്തോളജിയിലെ മൂന്നാമത്തെ ഭാഗം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ഇതിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍. പി കെ പ്രൈം പ്രൊഡക്ഷന്‍റെ ബാനറില്‍ സി കെ പദ്‍മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് സ്‍ക്രീനിംഗ് മാറ്റി
വലിയൊരു തുക മുടക്കിയതാണ്, ആട് 3 ആരെയും നിരാശപ്പെടുത്തില്ല, സപ്പോർട്ട് വേണം: ജയസൂര്യ