'പത്തൊമ്പതാം നൂറ്റാണ്ടിലെ നീലി', കുറിപ്പുമായി രേണു സൗന്ദര്‍

Web Desk   | Asianet News
Published : Jun 29, 2021, 02:07 PM IST
'പത്തൊമ്പതാം നൂറ്റാണ്ടിലെ നീലി', കുറിപ്പുമായി രേണു സൗന്ദര്‍

Synopsis

'പത്തൊമ്പതാം നൂറ്റാണ്ടില്‍ നീലി എന്ന കഥാപാത്രമായി എത്തുന്നത് രേണു സൗന്ദര്‍ ആണ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകരുടെ ജീവിതം ഉള്‍പ്പെടുത്തിയാണ് വിനയൻ തന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്നുതന്നെയാണ് വിനയൻ സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ വിനയൻ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ ഒന്നിനെ അവതരിപ്പിക്കുന്ന രേണു സൗന്ദര്‍ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നീലി എന്ന കഥാപാത്രമായാണ് രേണു സൗന്ദര്‍ എത്തുന്നത്  നിങ്ങള്‍ക്കൊപ്പം സിനിമയ്‍ക്കായി പ്രവര്‍ത്തിച്ചത് മികച്ച അനുഭവമാണ് വിനയൻ സാര്‍. മുമ്പൊരിക്കലും ഇങ്ങനെയൊരു പിരീയഡ് സിനിമയില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞില്ല. ഒരു പിരീഡ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ഒരു പഠനാനുഭവമാണ് എന്നും രേണു സൗന്ദര്‍ എഴുതുന്നു.

സിനിമ ഒടിടിയില്‍ അല്ല തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് വിനയൻ അറിയിച്ചിരുന്നു.

സിനിമയിലെ നായകനായ ആറാട്ട് വേലായുധ പണിക്കരായി എത്തുന്നത് സിജു വില്‍സണ്‍ ആണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ