‘ആരം’ നാളെ മുതൽ തിയേറ്ററുകളിൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Published : Sep 24, 2026, 04:06 PM IST
Aaram movie starring Saiju Kurup

Synopsis

സൈജു കുറുപ്പിനെ നായകനാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രമായ ആരം സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. UA 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ബുക്ക്‌മൈഷോ, ടിക്കറ്റ്ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ബാബു പിള്ളൈയാണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ: റോബിൻ ടോം, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാമിജോ, ഡിസ്ട്രിബ്യൂഷൻ: റോവാൻ എന്റർടെയ്ൻമെന്റ്സ് & ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ അടുത്ത ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍; 'അമാനുഷികം' നാളെ മുതല്‍
നയൻതാര- കവിൻ ചിത്രം 'ഹായ്' ഇനി ഒടിടിയിൽ; എവിടെ കാണാം?