
മലയാളികളുടെ പ്രിയ താരമാണ് നിവിൻ പോളി. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേമം ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ കണ്ട് പഴയ നിവിൻ പോളി തിരിച്ചെത്തിയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഇക്കാര്യം നേരിൽ കണ്ട് അറിഞ്ഞ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍.
ഡിയർ സ്റ്റുഡന്റ് എന്ന സെറ്റിൽ വച്ചാണ് സംവിധായകൻ നിവിനെ കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം. വാക്കിലും നോക്കിലും ഒരു പുതു തെളിച്ചമെന്നും ആര്യൻ കുറിക്കുന്നു. നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാണെന്നും താൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“Dear students” എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്ന് പുള്ളിയുടെ ക്യാരവനിൽ കയറിയതും ഞാൻ ഒന്ന് ഞെട്ടി. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം - വാക്കിലും നോക്കിലും ഒരു പുതു തെളിച്ചം.. !! ആഹാ ചിരിക്കൊക്കെ ആ ഒരു പഴയ charm - ആ ഒരു അഴക്... ഐവ!!! ചെക്കന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.. - ഞാൻ മനസ്സിൽ പറഞ്ഞൂ.. ക്യാരവനിൽ കയറിയ പാടെ ആശാൻ വന്ന് ഇങ്ങോട്ട് കൈ തന്ന് ഹെഡിങ് - "എന്താണ്.. മോനേ.. സുഖല്ലേ..?“പുഞ്ചിരിതൂകിയുള്ള ആ ഒരു "നിവിൻ ശൈലി" യിലുള്ള ചോദിക്കലിൽ മനസ്സിലായി.. ആള് പൊളി മൂഡിൽ ആണ്.. ഞാൻ ചോദിച്ചൂ,“ എന്താണ് ആകെ ഒരു തെളക്കം..??“ മുന്നിൽ ഇരിക്കുന്ന ഫിഷ് - സാലഡ് ബൗളിൽ ഫോർക്ക് എടുത്ത് Grilled fish ന്റെ മർമ്മം നോക്കി കുത്തിയെടുത്ത് ലറ്റ്യൂസും ചേർത്ത് ഒരു കൊമ്പനെ പോലെ ആശാൻ വായിലാക്കി ചവച്ച് പറഞ്ഞൂ.. “ ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ“..ചവച്ച് കൊണ്ട് എന്നെ നോക്കി പുള്ളി കണ്ണിറുക്കി ഒരു ക്രൗര്യ ചിരിയങ്ങ് ചിരിച്ചൂ.. അത്രേം tender ആയ juicy ഗ്രിൽഡ് ഫിഷിൽ നിന്നും ഞാൻ വെള്ളം ഇറക്കാതിരിക്കാൻ പാട് പെട്ട് പുള്ളിയുടെ മുഖത്ത് നോക്കിയതും.. എൻ്റെ ഗ്രിൽഡ് ഫിഷിലേക്കുള്ള ലുക്ക് ശ്രദ്ധിച്ചിട്ടാണോ എന്ന് അറിയില്ല, ആശാൻ ആ പ്ലേറ്റ് അപ്പുറത്തേക്ക് മാറ്റി സേഫാക്കി വെച്ച് (ഒരു മെയ്ഡപ്പ് ആയി പറഞ്ഞതല്ല!! Literally he did that!!! - ”വർഷങ്ങൾക്ക് ശേഷം“ സിനിമയിലെ ആ സീക്ക്വൻസ് വിനീത് ഏട്ടൻ നിവിൻ്റെ റിയൽ ലൈഫിൽ മുന്നേ എപ്പോഴെങ്കിലും നടന്നത് റീക്രിയേറ്റ് ചെയ്തതാണോ എന്ന് പോലും ഞാൻ സംശയിച്ച് പോയി ) Nivin bro എന്നോട് കൈ മുന്നിലെ കണ്ണാടി ടേബിളിൽ അടിച്ച് പറഞ്ഞൂ.. “നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട.. ഇനി ഒരു വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ…“ ഞാൻ പറഞ്ഞൂ,”ബ്രോ ഫുൾ പവറിൽ പൊളിക്ക് ബ്രോ..… ഞാൻ എന്നല്ല നാട്ടിലേ നിവിൻ പോളിയേ ഇഷ്ടപ്പെടുന്നവർ- സകല ഫാൻസും കാത്തിരിക്കാ… “! "യെസ്! " - ചെക്കൻ സെറ്റ് മൂഡിൽ..
'അച്ഛൻ അമേരിക്കയിലാണ്, അദ്ദേഹം സുഖമായിരിക്കുന്നു': അഭ്യൂഹങ്ങളോട് വിജയ് യേശുദാസ്
അന്ന് കഴിഞ്ഞ് പിന്നെ ഞാൻ കാണുന്നത് രണ്ട് മാസത്തിന് ശേഷം ആശാൻ്റെ പുതിയ ഫ്ലാറ്റിൽ വെച്ചാണ്.. ഫ്ലാറ്റ് മാത്രമായിരുന്നില്ല പുതിയത്, പുതിയ ലുക്കിൽ, പഴയതിനേക്കാളും പ്രസരിപ്പ് ഉള്ള നിവിൻ പോളി..!!! ശെടാ!! മച്ചാൻ രണ്ടും കൽപ്പിച്ച മട്ടാണെന്നാ തോന്നുന്നേ… ! അതാ നിവിൻ പണ്ട് പറഞ്ഞ് വിട്ട കളരിയാശാനെ നിവിൻ തന്നെ തിരിച്ച് കൊണ്ട് വന്നിരിക്കുന്നൂ.. !! ഒരു കുഞ്ഞ് പോലും അറിയാതെ ചെക്കൻ തന്നെ ട്രയിനിംഗ് എല്ലാം തുടങ്ങിയിരിക്കുന്നൂ.. !! അടിപൊളി!! അന്ന് എനിക്ക് അത്രയും പ്രിയപ്പെട്ട ഒരു നൈറ്റ് ആയിരുന്നൂ- കുട്ടുവിനൊപ്പം പുള്ളിയുടെ ഹോം തീയറ്ററിൽ നിവിൻ എന്നെ കൊണ്ട് പോയി, ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട ഴോൺറകൾ കുറേ.. തമാശകൾ.. കുറേ ഫ്യൂച്ചർ പ്ലാനുകൾ.. അങ്ങനെ കുറേ സംസാരിച്ച് അവസാനം ഇറങ്ങാൻ നേരം ഞാൻ പറഞ്ഞൂ, "മൊത്തം ലുക്ക് തന്നെ മാറിട്ടോ ഈ പിടി തന്നെ പിടിച്ചോ.. സെറ്റ് ആണ്!!" പുള്ളി പുഞ്ചിരിച്ച് പറഞ്ഞൂ, "എടാ തീർന്നിട്ടില്ല… ഞാൻ തുടങ്ങീട്ടേ ഉള്ളൂ.. “ ഞാൻ ആ നിമിഷം ഉറപ്പിച്ചൂ.. എൻ്റെ തോന്നൽ മാത്രം അല്ല, നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാ..ഞാൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ ഞാൻ അന്ന് അവിടെ കണ്ടൂ.. എൻ്റെ നായകനെ ഞാൻ അവിടെ കണ്ടൂ.. !!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ