38 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രം; കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലും പ്രദര്‍ശനമാരംഭിച്ച് മമ്മൂട്ടി ചിത്രം

Published : Jan 17, 2025, 06:35 PM ISTUpdated : Jan 17, 2025, 06:38 PM IST
38 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രം; കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലും പ്രദര്‍ശനമാരംഭിച്ച് മമ്മൂട്ടി ചിത്രം

Synopsis

ഖത്തര്‍, ഒമാന്‍, ബഹ്‍റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു

റീ റിലീസ് ട്രെന്‍ഡിന് മലയാളത്തില്‍ തുടര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തെത്തിയ ആവനാഴി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി സി ഐ ബല്‍റാം എന്ന കള്‍ട്ട് കഥാപാത്രമായി എത്തിയ ചിത്രം നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ടി ദാമോദരന്‍ ആണ്. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജനുവരി 3 ന് ചിത്രം റീ റിലീസ് ചെയ്യപ്പെടുമെന്നാണ് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തിനൊപ്പം ജിസിസിയിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, ബഹ്‍റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ചിത്രം എത്തിയിട്ടുണ്ട്. പൊലീസ് വേഷങ്ങളില്‍ ഒട്ടേറെ തവണ തിളങ്ങിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബല്‍റാം. വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രവുമാണിത്. പിന്നീട് എണ്ണമറ്റ തവണ ടെലിവിഷനിലൂടെ സ്വീകരണ മുറികളിലേക്ക് എത്തിയ ചിത്രവും. 

ഗീത, സീമ, നളിനി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍, ഇന്നസെന്‍റ്, ശ്രീനിവാസന്‍, സി ഐ പോള്‍, പറവൂര്‍ ഭരതന്‍, കുണ്ടറ ജോണി, കെപിഎസി അസീസ്, ശങ്കരാടി, ജഗന്നാഥ വര്‍മ്മ, അഗസ്റ്റിന്‍, കുഞ്ചന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പ്രതാപചന്ദ്രന്‍, അലിയാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമാണിത്. ജയറാം വി ആയിരുന്നു ഛായാഗ്രഹണം. ശ്യാമിന്‍റെ സംഗീതം. പാലേരി മാണിക്യമാണ് മമ്മൂട്ടിയുടേതായി അടുത്ത കാലത്ത് റീ റിലീസ് ചെയ്യപ്പെട്ട മറ്റൊരു ചിത്രം. എംടി- ഹരിഹരന്‍- മമ്മൂട്ടി ടീമിന്‍റെ ഒരു വടക്കന്‍ വീരഗാഥയും വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. 

ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ