സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Published : Jun 18, 2025, 02:00 PM IST
Abhilash Pillai

Synopsis

അഭിലാഷ് പിള്ള സിനിമാ നിര്‍മാതാവുന്നു.

സിനിമാ നിർമ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്‍ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചിൽ മേജർ രവി, എം മോഹനൻ,എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഉർവ്വശി,മഞ്ജു വാര്യർ, ഗിന്നസ് പക്രു,ടിനി ടോം,സൈജു കുറുപ്പ്,രഞ്ജിൻ രാജ്, വിഷ്ണു ശശിശങ്കർ, വിഷ്ണു വിനയ്,അഖിൽ മാരാർ, അനുശ്രീ ,ഭാമ, ഗോവിന്ദ് പത്മസൂര്യ,ഗോപിക,ദേവനന്ദ, ജസ്‍നിയ ജയദിഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പതിമൂന്ന് വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്‍നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടാമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു.

മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമ്മിക്കുന്നത്.

ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ  അഭിലാഷ് പിള്ളയുടെയാണ്  നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്, സിദ്ദിഖ് ,സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,അനുശ്രീ, അപർണ ദാസ്, ബോബി കുര്യൻ, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പി ആർ ഓ: പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി