എമ്പുരാനിലെ 'ബജ്റംഗി' വീണ്ടും, ഇക്കുറി വില്ലനല്ല; 'വവ്വാല്‍' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

Published : Mar 24, 2026, 04:20 PM IST
abhimanyu character poster from vavvaal movie

Synopsis

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഷഹ്‌മോൻ ബി പറേലിൽ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വവ്വാല്‍ എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഇന്ത്യന്‍ സിനിമയിലെ വില കൂടിയ വില്ലന്മാരില്‍ ഒരാളായ അഭിമന്യു സിംഗിന്‍റെ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ എമ്പുരാനില്‍ ബജ്റംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിമന്യും ദേവ രാജ ഗോഡ എന്ന കഥാപാത്രത്തെയാണ് വവ്വാലില്‍ അവതരിപ്പിക്കുന്നത്. പൊയറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലക്ഷ്മി ചപോർക്കർ നായികയാവുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ് തുടങ്ങി മുപ്പതിൽപരം താരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം- മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, എഡിറ്റർ- ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന- പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനിംഗ് - വിക്കി , പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരളാ ഫിൽ ഡിസ്ട്രിബൂഷൻ- സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ - കോളിൻസ് ലിയോഫിൽ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച അഭിപ്രായം, പക്ഷേ ബോക്സ് ഓഫീസില്‍ വീണു; ആ ചിത്രം ഒടിടിയിലേക്ക്
'എങ്ങനെ പടം ഓടും? ഇതൊക്കെ എന്തോന്നാ'? 'ഭഭബ'യ്ക്ക് വിമര്‍ശനവുമായി ബാലചന്ദ്ര മേനോന്‍