'എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്'; മോളിവുഡ് ടൈംസിനെ കുറിച്ച് അഭിനവ് സുന്ദർ നായക്

Published : May 31, 2026, 10:30 PM IST
Abhinav Sundar Nayak about Mollywood Times

Synopsis

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി'ന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ജൂൺ 5-ന് തിയേറ്ററുകളിലെത്തും. നസ്‌ലെൻ നായകനാവുന്ന ഈ ചിത്രം, സംവിധായകന്റെ 'സക്സസ് ട്രിലജി'യിലെ രണ്ടാമത്തേതാണ്.

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ് ജൂൺ 5 ന് തിയേറ്ററുകളിൽ എത്തുകയാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് ബോറുക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മലയാളത്തിൽ എന്നും ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി.

താൻ ഒരുക്കുന്ന സക്സസ് ട്രിലജിയിലെ രണ്ടാം ചിത്രമാണ് മോളിവുഡ് ടൈംസ് എന്ന് അഭിനവ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മോളിവുഡ് ടൈംസ് തനിക്ക് വളരെ പേഴ്‌സണൽ ആയ ചിത്രമാണെന്ന് പറയുകയാണ് അഭിനവ് സുന്ദർ നായക്. "മോളിവുഡ് ടൈംസ് എനിക്ക് വളരെ പേഴ്സണൽ ആയ ഒരു ചിത്രമാണ്. കാരണം, എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ചെയ്യുമ്പോൾ ഒബ്ജക്ടീവ് ആയിരിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം എഴുതുമ്പോൾ ഒരു കോ-റൈറ്റർ വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇതൊരു ബയോഗ്രഫി ചിത്രമല്ല; എന്നാൽ എന്റെ വ്യക്തിപരമായ അനുഭവങ്ങൾ ഉൾപ്പെടുത്തുമ്പോൾ മറ്റൊരാളുടെ കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തണമെന്ന് തോന്നി. ഞാൻ തനിയെ എഴുതിയാൽ അതിനൊരു ഒബ്ജക്ടിവിറ്റി ലഭിക്കില്ല. കോ-റൈറ്ററായ രാമു സുനിൽ അത് നല്ല രീതിയിൽ ചെയ്തിട്ടുമുണ്ട്. ‘സംസാരം ആരോഗ്യത്തിന് ഹാനീകരം’ എന്ന ചിത്രത്തിൽ ഞാൻ എഡിറ്ററായി വർക്ക് ചെയ്യുന്ന സമയത്ത് രാമു സുനിൽ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നുമുതൽ ഉണ്ടായ സൗഹൃദം ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ എഴുത്തിലും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സിനിമാ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്താണ് മോളിവുഡ് ടൈംസ് ചെയ്തത്.' അബ്ഹജിനവ് പറയുന്നു.

അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിലെത്തുന്നുണ്ട് .‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് നല്ലതെന്ന് ആസിഫ് അലി; ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർവതി
'മമിതയും നസ്‌ലെനും ഇപ്പോഴും ഫ്രണ്ട്സ് ആണോ?'; 'ഏതവനാണ് ഇങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നതെന്ന്' താരം