'സങ്കടങ്ങള്‍ക്കൊടുവില്‍ ആ പുഞ്ചിരി മടങ്ങിയെത്തി', അമൃത സുരേഷിനെ കുറിച്ച് സഹോദരി അഭിരാമി

Web Desk   | Asianet News
Published : Aug 11, 2021, 01:32 PM IST
'സങ്കടങ്ങള്‍ക്കൊടുവില്‍ ആ പുഞ്ചിരി മടങ്ങിയെത്തി', അമൃത സുരേഷിനെ കുറിച്ച് സഹോദരി അഭിരാമി

Synopsis

ഒരുപാട് കാലത്തെ സങ്കടങ്ങള്‍ക്കൊടുവില്‍ അമൃതയെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയെന്ന് അഭിരാമി സുരേഷ്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. രണ്ടുപേരും റിയാലിറ്റി ഷോകളിലൂടെയാണ് കലാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരുടെയും ഗാനങ്ങള്‍ക്ക് ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപോഴിതാ അമൃതാ സുരേഷിന്റെ ജന്മദിന ആഘോഷചിത്രങ്ങളും അഭിരാമി സുരേഷിന്റെ കുറിപ്പുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

അഭിരാമി സുരേഷ് മുൻകൈ എടുത്താണ് അമൃതാ സുരേഷിന്റെ ജന്മദിനം ആഘോഷിച്ചത്. ഒരുപാട് കാലത്തെ സങ്കടങ്ങള്‍ക്കൊടുവില്‍ അമൃതയെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടി.  ആ പുഞ്ചിരി മടങ്ങിയെത്തിയെന്നും അഭിരാമി സുരേഷ് എഴുതുന്നു. ബിഗ് ബോസിലൂടെയും പ്രേക്ഷക ഹൃദയം കവരാൻ അമൃത സുരേഷിനും അഭിരാമി സുരേഷിനും കഴിഞ്ഞിരുന്നു.

കഴിഞ്ഞ ബിഗ് ബോസില്‍ ഒറ്റ മത്സരാര്‍ഥിയായിട്ടായിരുന്നു അമൃതാ സുരേഷും അഭിരാമി സുരേഷും പങ്കെടുത്തത്.


അമൃതാ സുരേഷിന്റെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകള്‍ അഭിരാമി സുരേഷ് പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി