ആഭ്യന്തരകുറ്റവാളി സ്ത്രീ വിരുദ്ധതയുള്ള സിനിമയല്ല, അങ്ങനെ ആഘോഷിക്കുന്നവരോട് താത്പര്യമില്ല: നായികമാർ സംസാരിക്കുന്നു

Published : Jun 17, 2025, 04:20 PM IST
abhyanatha kuttavali

Synopsis

നിയമപോരാട്ടത്തിനൊടുവിൽ അഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമാണ് കൈവരിച്ചത്.

സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം ആഭ്യന്തരകുറ്റവാളി രണ്ടാം വാരം പിന്നിടുകയാണ്. റിലീസ് മുതൽ സിനിമയിൽ പറയുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സാമൂഹ മാധ്യങ്ങളിൽ രണ്ടുതരത്തിലുള്ള ചർച്ചകൾ നടക്കുന്നിരുന്നു. പുരുഷപക്ഷ സിനിമ പറഞ്ഞതിനോട് യോജിച്ച് ഒരുകൂട്ടരും, ഇത് സ്ത്രീവിരുദ്ധ സിനിമയാണെന്ന് പറയുന്ന മറ്റൊരു കൂട്ടരും. ഇപ്പോഴിതാ ഇതിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ആഭ്യന്തര കുറ്റവാളിയിലെ നായികമാരായ തുളസിയും ശ്രേയയും. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങളുടെ അഭിപ്രായം അഭിനേത്രിമാർ വ്യക്തമാക്കിയത്.

 

" സിനിമയെ കുറിച്ച് വരുന്ന ചർച്ചകളെല്ലാം കാണുന്നുണ്ട്. പേഴ്‌സണലിയും പലരും വിളിച്ചു ഇതൊരു സ്ത്രീവിരുദ്ധ സിനിമയെന്ന് പറയുന്നുണ്ട്. കാറിലെ ഒരു സീനിൽ ലൈസൻസ് ഉണ്ട് വണ്ടിയോടിക്കില്ലെന്നുള്ള ഡയലോഗിൽ പോലും സ്ത്രീവിരുദ്ധതയുണ്ടെന്ന് പറഞ്ഞവരുണ്ട്. എല്ലവർക്കും അവരുടേതായ പെർസെപ്റ്റീവിൽ സിനിമയെ എടുക്കാം. എന്നാൽ ഈ സിനിമ അത്തരത്തിൽ സ്ത്രീവിരുദ്ധ സിനിമയെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല. തുടക്കം സ്ക്രിപ്റ്റ് കൈയിൽ കിട്ടിയപ്പോൾ തന്നെ സേതു ചേട്ടന് കൃത്യ ധാരണ ഉണ്ടായിരുന്നു. എന്നാൽ, ഇത് വിവാദമാവാൻ സാധ്യതയില്ലേയെന്നായിരുന്നു ഞങ്ങളുടെ ആശങ്ക. പറയാൻ ഉദ്ദേശിക്കുന്ന കാര്യം അതുപോലെ പ്രേക്ഷകരിലേക്ക് എത്തുമോയെന്നൊക്കെയായിരുന്നു ഞങ്ങൾക്ക് തോന്നിയിരുന്നത്. ഒരു തെറ്റു സംഭവിക്കുമ്പോൾ അവിടെ ജൻഡറിന് പ്രാധാന്യമില്ല, അവിടെ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് മാത്രമേയുള്ളൂ. ഇതിൽ സഹദേവന്റെ ജീവിതം വച്ചാണ് നിലവിലെ നിയമങ്ങളെ വളച്ചൊടിച്ച് നായിക അയാളുടെ ജീവിതം നശിപ്പിക്കുന്നത്. അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്. അത് റിപ്പോർട്ട് ചെയ്യുക തന്നെ വേണം. സിനിമ ഇറങ്ങി, ഇതിൽ സ്ത്രീവിരുദ്ധയുണ്ടെന്ന് കാണിച്ച്, ഒരു കൂട്ടം ആൾകാർ അതിനെ ആഘോഷമാക്കുന്നുണ്ട്. അത് അവർ സിനിമ കണ്ടിട്ടാണോയെന്ന് പോലും അറിയില്ല. അങ്ങനെ ആഘോഷിക്കുന്നവരോട് വ്യക്തിപരമായി താത്പര്യമില്ല." - ആഭ്യന്തരകുറ്റവാളിയിലെ നായികമാർ സംസാരിക്കുന്നു.

 

 

നിയമപോരാട്ടത്തിനൊടുവിൽ അഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമാണ് കൈവരിച്ചത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിലെത്തിച്ചത്. ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, ആനന്ദ് മന്മഥൻ, അസീസ് നെടുമങ്ങാട് ,നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ്, നീരജ രാജേന്ദ്രൻ തുങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു