
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സാന്ത്വനം. ബാലേട്ടനും ശിവനും ഹരിയും കണ്ണനും അഞ്ജലിയും ദേവിയുമൊക്കെ അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറഞ്ഞത്. ഈ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ദ്. പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് അച്ചു അവതരിപ്പിച്ചത്. ഇപ്പോഴിതാ നടി ഷഫ്ന നിസാമിന് പിറന്നാൾ ആശംസകൾ നേർന്ന്, തമാശരൂപേണ അച്ചു സുഗന്ദ് പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. പരമ്പരയില്‍ കണ്ണന്റെ ചേട്ടന്‍ കഥാപാത്രമായ ‘ശിവനെ’ അവതരിപ്പിച്ചത് ഷഫ്നയുടെ ഭർത്താവായ സജിനാണ്. ഇവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് അച്ചു.
''ഡീ ചേച്ചീ... ഇന്നത്തെ ദിവസം നീ ജനിച്ചില്ലാരുന്നെങ്കിലോ..? എങ്കിൽ ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും..? ഓ.. സോറി.. അത് താങ്കളുടെ ഡ്യൂട്ടി അല്ലല്ലേ!). എങ്കിൽ ആര് ചെടികൾക്ക് വെയിൽ കൊടുക്കും..? ആര് എന്നെക്കൊണ്ട് എഡിറ്റ് ചെയ്യിപ്പിക്കും..? ആരെന്റെ ചെരുപ്പുകൾ അളന്നുമുറിച്ച് കൃത്യമായി ഒപ്പത്തിനൊപ്പം വെക്കും..? ആരെന്നെക്കൊണ്ട് ചളികൾ പറയാൻ പ്രോത്സാഹിപ്പിക്കും..? ആരെനിക്ക് പൈസ കടം തരും..? എന്തായാലും വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ.... ഹാപ്പി ജനിച്ചോസം... (പിന്നെ എന്റെ സഹോദരിയായതിൽ നീ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം... എന്നെപ്പോലെ സുന്ദരനും സുമുഖനുമായ ഒരു അനിയനെ കിട്ടിയതിൽ അഭിമാനിക്ക്....)'', എന്നാണ് ഷഫ്നക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അച്ചു കുറിച്ചത്. ''എന്റെ വിധി, എന്റെ കൂടെപ്പിറക്കാത്ത അനിയന് നന്ദി'', എന്നാണ് പോസ്റ്റിനു താഴെ ഷഫ്ന കമന്റ് ചെയ്തിരിക്കുന്നത്.
ബാലതാരമായി വന്ന് പിന്നീട് മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഷഫ്‌ന നിസാം. 'പ്ലസ്ടു' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സജിനെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് 2013-ൽ വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ