സൈബർ കെണികളും സ്പിരിച്വാലിറ്റിയും; 'അച്യുത അവതാരം' രണ്ടാം വാരത്തിലേക്ക്

Published : Jul 27, 2026, 08:55 PM IST
Achyuta Avataaram pan indian movie into second week

Synopsis

പുനിത് സംവിധാനം ചെയ്ത സൈബർ ക്രൈം ത്രില്ലർ ചിത്രം 'അച്യുത അവതാരം' രണ്ടാം വാരത്തിലേക്ക് കടന്നു

യുവ താരനിരയെ അണിനിരത്തി കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്ത ‘അച്യുത അവതാരം’ രണ്ടാം വാരത്തിലേക്ക്. കേരളത്തിൽ ആദ്യ വാരം തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഈ മാസം 17ന് എത്തിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വി. എഫ്.എക്സ് & ഡിസൈൻസ്: ഐഡൻ്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും നായകന്മാര്‍; ഫാന്‍റസി ചിത്രം പ്രഖ്യാപിച്ച് വിനയന്‍
7 വര്‍ഷത്തിന് ശേഷം 'കുമ്പളങ്ങി നൈറ്റ്സ്' സംവിധായകന്‍; നായകന്‍ നസ്‍ലെന്‍, പുതിയ ചിത്രം പ്രഖ്യാപിച്ചു