സൈബർ ലോകത്തെ ചതികളുടെ കഥയുമായി 'അച്യുത അവതാരം'; ട്രെയിലർ പുറത്ത്

Published : Jun 28, 2026, 02:47 PM IST
Achyutha Avatharam

Synopsis

അച്യുത അവതാരത്തിന്റെ ട്രെയിലര്‍ പുറത്ത്.

കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. റിലീസിനോട് അനുബന്ധിച്ച് ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. മലയാള ചലച്ചിത്ര ലോകത്തെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ ഇതിനോടകം നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ ത്രില്ലിങ് ഘടകങ്ങൾ ആണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമെന്ന് ഉറപ്പാണ്.

റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്നാണ് അച്യുത അവതാരം നിർമിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ എത്തും. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വി. എഫ്.എക്സ് & ഡിസൈൻസ്: ഐഡൻ്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമ്മൂട്ടി കമ്പനിയുടെ പത്താമത്തെ ചിത്രത്തിലേക്ക് നായികയെ തേടുന്നു; കാസ്റ്റിംഗ് കാൾ പുറത്ത്
തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം, നേടിയത് എത്ര?