ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെട്ടതെന്തുകൊണ്ട്?, ഒടുവില്‍ നടൻ ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍

Published : Feb 24, 2024, 03:50 PM IST
ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെട്ടതെന്തുകൊണ്ട്?, ഒടുവില്‍ നടൻ ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍

Synopsis

ആമിര്‍ ഖാൻ നായകനായി എത്തിയ ചിത്രം ലാല്‍ സിംഗ് ഛദ്ദ പരാജയമായിരുന്നു.

ആമിര്‍ ഖാൻ നായകനായി എത്തിയ ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. വൻ ഹൈപ്പോടെ എത്തിയ ആമിര്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാൻ. പരാജയപ്പെട്ടെങ്കിലും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ എന്ന് ആമിര്‍ ഖാൻ പറഞ്ഞു.

അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചു. പക്ഷേ അത് നല്ലതായി വന്നില്ല. എന്നാല്‍ പിന്നീട് ഒരുപാട് സ്‍നേഹം കിട്ടി. എനിക്ക് പ്രശ്‍നമൊന്നുമില്ലല്ലോ എന്ന് തന്നോട് ചോദിക്കുകയുണ്ടായി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എന്നും ആമിര്‍ ഖാൻ വ്യക്തമാക്കി.

മറ്റൊരു കാര്യവും ഞാൻ പഠിച്ചു. എന്തൊക്കെ തെറ്റുകളാണ് ഒരു കഥ പറയുമ്പോള്‍ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ ഒരു അവസരവുമായിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ. വിഷമമുണ്ടായിരുന്നു അത് നല്ലതായി വര്‍ക്കാകാതിരുന്നതിലെന്നും താൻ അതില്‍ നിന്നും മുക്തനാകാൻ സമയമെടുത്തു എന്നും ആമിര്‍ ഖാൻ വ്യക്തമാക്കി.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Read More: കോളിവുഡിലെ ഉയര്‍ന്ന തുക, വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചതിന്റെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ