'കണ്ടും സ്നേഹിച്ചും കൊതി തീരാതെയാണ് പോയത്'; അമ്മയുടെ ഓർമയിൽ ആദിത്യൻ

By Web TeamFirst Published Jan 3, 2021, 6:48 PM IST
Highlights

തന്നെ ഏറ്റവും കൂടുതല്‍ അറിയുന്നത് അമ്മയ്ക്കും തന്റെ കാറിന്റെ സ്റ്റിയറിങ്ങിനുമാണെന്നാണ് താരം പറയുന്നത്. മറക്കാനാകുന്നില്ലെന്നും ഇന്നും തീരാ ദു:ഖമാണതെന്നും ആദിത്യൻ കുറിക്കുന്നു.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. ഇരുവരും വിശേഷങ്ങളുമായി നിരന്തരം ആരാധകർക്ക് മുന്നിൽ എത്താറുമുണ്ട്. അമ്പിളി ദേവിയും ആദിത്യനും ഒന്നിച്ചതു മുതലുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

ആദിത്യനാകട്ടെ തന്റെ വളരെ വൈകാരികമായ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള ഓർമ പങ്കുവച്ചിരിക്കുകയാണ് താരം. തന്നെ ഏറ്റവും കൂടുതല്‍ അറിയുന്നത് അമ്മയ്ക്കും തന്റെ കാറിന്റെ സ്റ്റിയറിങ്ങിനുമാണെന്നാണ് താരം പറയുന്നത്. അമ്മയെ മറക്കാനാകുന്നില്ലെന്നും ഇന്നും തീരാ ദു:ഖമാണതെന്നും ആദിത്യൻ കുറിക്കുന്നു.

വൈകാരികമായ ആദിത്യന്റെ കുറിപ്പ്

എന്റെ 'അമ്മ' എന്നെ വിട്ടുപൊയിട്ടു ഇന്നെക്കു ഏഴ് വർഷം തികയുന്നു... ഇന്നലെ എനിക്ക് വളരെ വേണ്ടപ്പെട്ട ചേച്ചി എന്നോട് പറഞ്ഞു, അമ്മയും അച്ഛനും നമുക്കു പ്രിയപ്പെട്ടവർ അത് ആരായാലും നമ്മളെ  വിട്ടുപോയാൽ അത് എത്രകാലം കഴിഞ്ഞാലും നമുക്കു അത് തീരാദുഃഖമാണെന്ന്....

സത്യമാണ് കേട്ടോ. കാരണം ആ തീയതി അടുത്ത് വരുമ്പോൾ എനിക്ക് ഒരു ഒറ്റപ്പെടലും ഭയവും ഒക്കെ തുടങ്ങും അപ്പോൾ അറിയാതെ ദേഷ്യം വരും ആരുമില്ല എന്ന തോന്നൽ  ഉണ്ടാകും എല്ലാവരും പറ്റിക്കുവാനെന്നു തോന്നും അത് ഈ കൊല്ലവും സംഭവിച്ചു കാരണം 'അമ്മ എന്നെ വിട്ടുപോയ ആ സമയം മുതൽ ഞാൻ മനസ്സിലാക്കി തുടങ്ങി ഞാൻ എന്റേത് എന്ന് കണ്ടവർ എല്ലാം എന്റെ ശത്രുക്കൾ ആയിരുന്നു എന്ന്.

അമ്മേടെ സ്ഥാനത്തു പലരെയും ഞാൻ കണ്ടു നോക്കി ആരുടെയും കുറ്റമല്ല എനിക്ക് അതിലൊന്നും തൃപ്തി കാണാൻ സാധിച്ചില്ല കാരണം പറയാൻ വാക്കുകളില്ല അത്ര പാവമായിരുന്നു എന്റെ അമ്മ...
കഴിഞ്ഞ ഏഴ് വർഷം എന്റെ ജീവിതം കടന്നുപോയത് ഈശ്വര ആർക്കും ഉണ്ടാകരുതേ ആ അവസ്ഥ എന്നാണ് പ്രാർത്ഥന,എല്ലാം  അറിഞ്ഞു ഒറ്റപ്പെടൽ വിശപ്പ്  ആട്ടുംതുപ്പും പടിയിറക്കിവിടൽ ദാരിദ്ര്യം കള്ളപ്പേര് അങ്ങനെ പലതും.

ഇന്നും ഞാൻ അനുഭവിക്കുന്ന പല വിഷമങ്ങളും ആട്ടുംതുപ്പും അവഗണനയും ഒരു മനുഷ്യൻ സഹിക്കുന്നതിനും അപ്പുറമാണ്,ഇന്നും ഞാൻ എന്റേത് എന്ന് കരുതുന്നവരാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് എല്ലാത്തിനും ഒരു ദിവസമുണ്ട് മറുപടിക്കും  ഒരു ദിവസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്, ഞാൻ ആത്മാർത്ഥമായി ചിരിച്ചിട്ട് എനിക്ക് തോന്നുന്നു ഏഴ് വർഷമായി, പക്ഷെ എനിക്ക് 100 ശതമാനം ഉറപ്പുണ്ട് അതിൽ നിന്നൊക്കെ ഞാൻ കരകയറുമെന്നു കാരണം എന്റെ അമ്മയ്ക്കു ഇതൊന്നും അധികം കാണാൻ പറ്റില്ല കാരണം അമ്മ ഉള്ളപ്പോൾ ഇങ്ങനെ ഒന്നും അല്ലായിരുന്നു... എന്റെ ജീവിതംംംം
എവിടെയും എന്നെ തളർത്തിയില്ല കാരണം എന്നെ തളർത്തിയവർ പലരും എന്റെ പ്രിയപ്പെട്ടവർ ആണ് അതൊക്കെ എനിക്ക് ഒരു ഷോക്ക് ആയിരുന്നു‌.

ഞാൻ എന്റെ പ്രിയപെട്ടവരോട് പറയും എന്നെ കൃത്യമായി അറിയുന്നത് എന്റെ അമ്മയ്ക്കും എന്റെ കാറിന്റെ സ്റ്റീയറിങ്ങിനും ആണെന്ന് വേറേ ഒന്നുമല്ല ആരും അറിയാതെ ഞാൻ വിഷമങ്ങൾ സംസാരിക്കുന്നതും പൊട്ടിക്കരയുന്നതും ഒക്കെ എന്റെ യാത്രയിലാണ്. ഇന്നും ഞാൻ കുറേ സങ്കടങ്ങൾ ആരും അറിയാതെ കൊണ്ടുപോകുന്നുണ്ട് ആരോടും ഞാൻ ഒന്നും പറയാറില്ല...

'അമ്മ പറയും അവന് ദേഷ്യം വന്നാൽ അവൻ കുറേ ബഹളം വയ്ക്കും അതുകഴിയുമ്പോൾ അത് തീർന്നു പക്ഷെ പലരും അത് മനസ്സിലാക്കാതെ പോയി. എന്റെ അമ്മപോയ ശേഷം എന്നെ ഒരുപാടു ആളുകൾ സഹായിച്ചട്ടുണ്ട് സ്നേഹിച്ചട്ടുണ്ട് അവരോടു എല്ലാം ഈശ്വരന്റെ സ്ഥാനത്തു കണ്ടു... എല്ലാവർഷവും എന്നെ രണ്ടുപേർ  വിളിക്കും കന്യാ ചേച്ചിയും പ്രവീൺ ഇറവങ്കരയും ഇവർ രണ്ടുപേരും എന്റെ അമ്മേ  കണ്ടട്ടുമില്ല കണ്ടു സഹായങ്ങൾ വാങ്ങിയവരുണ്ട് പോട്ടെ ഇന്നലെയും  വിളിച്ചു ചേച്ചിയും  ചേട്ടനും... അമ്പിളി വിളിച്ചു സമാധാനമായി ഇരിക്കാൻ പറഞ്ഞു മക്കളെ കാണിച്ചു...

ഇന്നലെ വൈകുന്നേരം ആയപ്പോൾ വെപ്രാളമായി അമ്മയ്ക്കു മാല ഇട്ടു വിളക്ക് കത്തിച്ചു... പ്രാർത്ഥിച്ചു, കുറച്ചു കഴിഞ്ഞു ഇറങ്ങി കുറച്ചു ഡ്രൈവ് ചെയ്തു കുറേ ആയപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചു ഞാൻ അങ്ങോട്ട് വരുവാണെന്നു പറഞ്ഞു... കുറച്ചു നേരം ഇരുന്നു സംസാരിച്ചു അമ്മേ കുറിച്ചായിരുന്നു അധികനേരവും സംസാരം, കുറച്ചു കഴിഞ്ഞു ഭക്ഷണം പേരിനു കഴിച്ചു കിടന്നു പക്ഷെ ഉറങ്ങിയില്ല ഉറക്കം  വന്നില്ല കാരണം ഈ സമയം എന്റെ അമ്മ...

പുതുവർഷം കഴിഞ്ഞു 2013 ജനുവരി രണ്ട് വെളുപ്പിനെ രണ്ട് മണിക്കായിരുന്നു അമ്മ പോയത് എനിക്ക് ഇന്നും ഒരു ഭയമാണ്  ഈ  ദിവസം...  കുറേ സ്നേഹിച്ചു ഒരുപാടു സ്നേഹം ബാക്കിവെച്ചു എന്റെ 'അമ്മ പോയിട്ടു ഇന്നെക്കു 7 വർഷം... എന്ത് വേഗത്തിലാണ് അല്ലെ പോയത്... ഏഴ് വർഷം എന്റമ്മോ കുറച്ചു പെട്ടന്ന് ആയിപോയി കെട്ടോ എന്റെ അമ്മെ കണ്ടും സ്നേഹിച്ചും കൊതി തീരാതെ ആണ്‌ വിട്ടു പോയത് കെട്ടോ... ഉമ്മ്മാാാാാാാാാാാാാാാാ...

എന്റെ 'അമ്മ' എന്നെ വിട്ടുപൊയിട്ടു ഇന്നെക്കു 7 വർഷം തികയുന്നു😔ഇന്നലെ എനിക്ക് വളരെ വേണ്ടപ്പെട്ട ചേച്ചി എന്നോട് പറഞ്ഞു...

Posted by on Friday, January 1, 2021
click me!