ഗുഡ് ബാഡ് അഗ്ലിയില്‍ അജിത്ത് വാങ്ങുന്നത് വന്‍ ശമ്പളം; ചിത്രം ആരംഭിച്ചു

Published : May 24, 2024, 10:46 AM ISTUpdated : May 24, 2024, 10:51 AM IST
ഗുഡ് ബാഡ് അഗ്ലിയില്‍ അജിത്ത് വാങ്ങുന്നത് വന്‍ ശമ്പളം; ചിത്രം ആരംഭിച്ചു

Synopsis

അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചി ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചെന്നൈ: അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മാര്‍ക്ക് ആന്‍റണി എന്ന ചിത്രം ഒരുക്കിയ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് ഗുഡ് ബാഡ് അഗ്ലിയുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് നേടിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടും വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ അജിത്തിന്‍റെ ശമ്പളം സംബന്ധിച്ച വിവരങ്ങളും ചില തമിഴ് സൈറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 162 കോടിയാണ് അജിത്ത് പുതിയ ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. അടുത്തവര്‍ഷത്തെ പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. 

അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചി ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധാനം മഗിഴ് തിരുമേനിയാണ് നിര്‍വഹിക്കുന്നത്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

 ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്.  സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

പിണറായി വിജയന് എഴുപത്തൊൻപതാം പിറന്നാൾ; ആശംസകള്‍ നേര്‍ന്ന് കമലാഹാസന്‍

ഇത് ടർബോ റെക്കോർഡ് തേരോട്ടം ; റിലീസ് ദിനത്തില്‍ കേരളത്തില്‍ കളിച്ചത് 224 എക്സ്ട്രാ ഷോകൾ

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും