ഇത് പാട്ടല്ല, ഓരോ എകെ ​​ആരാധകരുടെയും വികാരം; ​ഗുഡ് ബാഡ് അ​ഗ്ലിയിലെ മാസ് ​ഗാനമെത്തി

Published : Apr 22, 2025, 10:26 PM IST
ഇത് പാട്ടല്ല, ഓരോ എകെ ​​ആരാധകരുടെയും വികാരം; ​ഗുഡ് ബാഡ് അ​ഗ്ലിയിലെ മാസ് ​ഗാനമെത്തി

Synopsis

അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി.

ജിത്ത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അ​ഗ്ലിയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശിന്റെ സം​ഗീതത്തിലെത്തിയ ഈ മാസ് ​ഗാനം ആലപിച്ചിരിക്കുന്നത് സ്മിത്ത് ആഷറും നിക്സനും ചേർന്നാണ്. 'ഇത് പാട്ടല്ല, ഓരോ എകെ ​​ആരാധകരുടെയും വികാരം', ​ഗാനത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം മുന്‍വിധികളെ എല്ലാം മാറ്റിമറിച്ചുള്ള ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്ത ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ച് മുന്നേറുകയാണ്. അജിത്തിന്‍റെ മുന്‍ ചിത്രം വിഡാമുയര്‍ച്ചി ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയ ലൈഫ് ടൈം കളക്ഷന്‍ 136 കോടിയാണ് നേടിയത്. ഈ കളക്ഷനെ ഗുഡ് ബാഡ് ആഗ്ലി നാലു ദിവസത്തില്‍ മറികടന്നുവെന്നാണ് ട്രാക്കറായ സാക്നില്‍.കോം പറയുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി ഒരാഴ്‍ചയില്‍ 4.55 കോടി രൂപയാണ് നേടിയിരിക്കുന്നത്.

അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

ഷൺമുഖനെ എത്ര മണിക്ക് കാണാം ? 'തുടരും' ഫസ്റ്റ് ഷോ സമയം പുറത്തുവിട്ട് മോഹൻലാൽ

അജിത്ത് കുമാര്‍ നായകനായി മുമ്പ് വന്നത് വിടാമുയര്‍ച്ചിയാണ്. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. വിടാമുയര്‍ച്ചിക്ക് മുമ്പ് വന്നത് തുനിവാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും