തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും സിനിമയ്ക്ക് പ്രതീക്ഷ വാനോളമാണ്.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം തുടരുവിന്റെ ഫസ്റ്റ് ഷോയുടെ സമയം പുറത്തുവിട്ട് നടൻ മോഹൻലാൽ. ഏപ്രിൽ 25ന് രാവിലെ 10 മണിക്ക് ആകും ആദ്യ ഷോ നടക്കുക. റിലീസിനോട് അനുബന്ധിച്ചുള്ള ബുക്കിംഗ് നാളെ ആരംഭിക്കും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും സിനിമയ്ക്ക് പ്രതീക്ഷ വാനോളമാണ്.
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൺമുഖം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ലളിത എന്ന കഥാപാത്രം അവതരിപ്പിച്ച് ശോഭനയും ഒപ്പമുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്.
രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഓരോ കഥയ്ക്കും ഒരവസാനം ഉണ്ട്; അജു വർഗ്ഗീസ് ചിത്രം 'പടക്കുതിര' ട്രെയിലർ
എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായത് കൊണ്ട് തന്നെ തുടരുവിന് ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകരും ആരാധകരും. മാര്‍ച്ച് 27ന് ആയിരുന്നു എമ്പുരാന്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ് ആയിരുന്നു സംവിധാനം.
