രോഗം മൂർധന്യാവസ്ഥയില്‍, വിജയന്‍ കാരന്തൂരിനായി സഹായം അഭ്യർത്ഥനയുമായി അജു വർ​ഗീസ്

Published : Oct 08, 2022, 09:48 PM ISTUpdated : Oct 08, 2022, 09:54 PM IST
രോഗം മൂർധന്യാവസ്ഥയില്‍, വിജയന്‍ കാരന്തൂരിനായി സഹായം അഭ്യർത്ഥനയുമായി അജു വർ​ഗീസ്

Synopsis

കഴിഞ്ഞ അഞ്ച് വർഷത്തോളമായി വിജയൻ കാരന്തൂർ കരൾ രോഗം മൂലം ചികിത്സയിൽ കഴിയുകയാണ്.

രൾരോ​ഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് നടൻ അജു വർ​ഗീസ്. സമൂഹമാധ്യമങ്ങളിലൂടെ ആണ് നടൻ സഹായം അഭ്യർത്ഥിച്ചത്. 'വിജയന്‍ കാരന്തൂരിനായി നമുക്ക് കൈകോർക്കാം' എന്ന പോസ്റ്റിൽ വിജയൻ കാരന്തൂരിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി വിജയൻ കാരന്തൂർ കരൾ രോഗം മൂലം ചികിത്സയിൽ കഴിയുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ രോഗാവസ്ഥയെക്കുറിച്ച്  വിജയൻ കാരന്തൂർ  ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കരൾമാറ്റമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. 

നടന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ...........

1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്‍ഡ് പെപ്പർ, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. നിരവധി നാടകങ്ങളിലും പ്രവർത്തിച്ച അദ്ദേഹം നടനെന്നതിലുപരി സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരൻ കൂടിയാണ്. 

സുജാത മോഹന്റെ ആലാപനത്തില്‍ 'ദൂരമറിയാത്ത യാത്ര..', ശ്രദ്ധേയമായി 'തണല്‍ തേടി' സംഗീത ആല്‍ബം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്